- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടാമ്പുഴ തൃക്കാർത്തിക മഹോത്സവം ആറ്, ഏഴ് തീയതികളിൽ; ചടങ്ങുകൾ 6 ന് ഉച്ചയ്ക്ക് പെരുവനം കുട്ടന്മാരാരുടെ പഞ്ചാരിമേളത്തോടെ ആരംഭിക്കും
വളാഞ്ചേരി: കാടാമ്പുഴ ക്ഷേത്രത്തിൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ തൃക്കാർത്തിക മഹോത്സവം ആഘോഷിക്കും.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് പെരുവനം കുട്ടന്മാരാരും സംഘവും പഞ്ചാരിമേളം അവതരിപ്പിക്കുന്നതോടെ ഉത്സവച്ചടങ്ങുകൾ തുടങ്ങും. തുടർന്ന് തന്ത്രി അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേകപൂജകൾ നടക്കും.
വൈകുന്നേരം ആറിന് സാംസ്‌കാരികസമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനംചെയ്യും. കോഴിക്കോട് അഡീഷണൽ ഡി.എം.ഒ. ഡോ. പീയൂഷ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയാകും. തൃക്കാർത്തിക പുരസ്‌കാരം പെരുവനം കുട്ടന്മാരാർക്ക് മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് സമർപ്പിക്കും. രാത്രി എട്ടിന് സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തപരിപാടി.
ബുധനാഴ്ചയാണ് ഭഗവതിയുടെ പിറന്നാളാഘോഷമായ തൃക്കാർത്തിക ഉത്സവം. പുലർച്ചെ മൂന്നിന് തൃക്കാർത്തികദീപം തെളിക്കും. പുലർച്ചെ മൂന്നരമുതൽ ഭക്തർക്ക് ദർശനത്തിന് സൗകര്യമുണ്ടാകും. നാല് മുതൽ രാവിലെ ആറുവരെ പ്രത്യേക തന്ത്രിപൂജ. എട്ടിന് പൂമൂടൽ തുടങ്ങും. ഇത് കഴിയുന്നതോടെ പത്തിന് പ്രസാദ ഊട്ട് ആരംഭിക്കും. ഓട്ടൻതുള്ളൽ, ഭജനാർച്ചന, നൃത്തനൃത്യങ്ങൾ, നൃത്തസംഗീത നാടകം എന്നിവയും ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ