കോട്ടയം: അതിരൂപതയുടെ നാലാമത് അസംബ്ലിക്ക് ചൊവ്വാഴ്ച തുടക്കമാകും. കോതനല്ലൂർ തൂവാനിസാ പ്രാർത്ഥനാലയത്തിൽ നടക്കുന്ന അസംബ്ലി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. രാവിലെ 10.30-ന് ഫാ.സജി മെത്താനത്ത് നയിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷ. തുടർന്ന് കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം നടക്കും.

ബുധനാഴ്ച രാവിലെ കുർബാനയെത്തുടർന്ന് കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം-കോട്ടയം അതിരൂപതയിൽ എന്ന വിഷയം ഫാ.ജോർജ് കറുകപ്പറമ്പിൽ അവതരിപ്പിക്കും. സിസ്റ്റർ കരുണ മോഡറേറ്ററാകും. 26-ന് നാലാമത് അസംബ്ലിയിൽനിന്ന് ലഭിക്കുന്ന മുൻഗണനകളും പ്രായോഗിക നിർദേശങ്ങളും ഡോക്യുമെന്റേഷൻ കമ്മിറ്റി അവതരിപ്പിക്കും. അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് സമാപനസന്ദേശം നൽകും.

2.30-ന് കോട്ടയം രൂപതയുടെ പ്രഥമ മെത്രാൻ ദൈവദാസൻ മാർ മാത്യു മാക്കിൽ പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയോടെ അസംബ്ലി സമാപിക്കും.