തിരുവനന്തപുരം: ഉടുപ്പി മാധ്വബ്രാഹ്മണ സഭയുടെ 42-ാം സംസ്ഥാനസമ്മേളനത്തിന് തുടക്കമായി, കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ തുടങ്ങിയ സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് ബി.ഗിരിരാജൻ പതാക ഉയർത്തി. ഉപ മുഖ്യരക്ഷാധികാരി ഡോ. ബി.ഗോവിന്ദൻ, എൽ.രാമചന്ദ്രറാവു, എം.എ.ഹരികൃഷ്ണൻ പോറ്റി, ഇ.വി.ഉപേന്ദ്രൻ പോറ്റി, വി.സീതാരാമൻ, ആർ.സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

ഞായറാഴ്ച രാവിലെ കേന്ദ്രമന്ത്രി വി.മുരളീധരൻ യുവജനസംഗമവും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി വനിതാസംഗമവും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു ശേഷം സമാപനസമ്മേളനം പേജാവർ മഠം സ്വാമി വിശ്വപ്രസന്ന തീർത്ഥ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു പങ്കെടുക്കും.