ശബരിമല: കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കുന്നതോടെ പൂജകൾക്ക് തുടക്കമാവും. പിന്നീട് ആഴിയിൽ അഗ്‌നിപകരും. തുടർന്ന് ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും. ഇന്ന് പൂജകളൊന്നും ഉണ്ടാകില്ല.

13-ന് പുലർച്ചെ അഞ്ചിന് നട തുറക്കും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ട്. പൂജകൾ പൂർത്തിയാക്കി 17-ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. ദർശനത്തിനെത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം. നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ഉണ്ട്.