- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരുമേലിയിൽ നാമജപ പദയാത്രയുമായി സന്യാസിമാർ; സന്ന്യാസിമാരുടെ ത്രിദിന ശിബിരം ഇന്ന് സമാപിക്കും
എരുമേലി: എരുമേലിയിൽ നടക്കുന്ന സന്ന്യാസിമാരുടെ ത്രിദിന ശിബിരം വ്യാഴാഴ്ച സമാപിക്കും. ബുധനാഴ്ച വൈകീട്ട് സന്ന്യാസിമാർ എരുമേലി ധർമശാസ്താ ക്ഷേത്രാങ്കണത്തിൽനിന്ന് ശിബിരംനടക്കുന്ന ഡി.ടി.പി.സി. സെന്ററിലേക്ക് രണ്ട് കിലോമീറ്റർ ദൂരം നാമജപവുമായി പദയാത്ര നടത്തി. മാർഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിലാണ് ത്രിദിന ശിബിരം നടക്കുന്നത്.
'സന്യാസചര്യ' യെന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ബുധനാഴ്ചത്തെ ചർച്ച. ശ്രീരാമകൃഷ്ണ മിഷൻ പ്രതിനിധി സ്വാമി നന്ദാത്മജാനന്ദ, പൂഞ്ഞാർ രാജഋഷി മഠാധിപതി സ്വാമി ദർശനാനന്ദ സരസ്വതി എന്നിവർ ചർച്ച നയിച്ചു. ലൗകീക-ഭൗതിക ജീവിതം സംബന്ധിച്ച് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തി. സംഗമവും ശിബിരവും വ്യാഴാഴ്ച 12-ന് സമാപിക്കും. മതപരിവർത്തനം, അന്ധവിശ്വാസം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് വ്യാഴാഴ്ചത്തെ ചർച്ചകൾ.
Next Story