- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഞായറാഴ്ച തുറക്കും; കൊടിയേറ്റ് തിങ്കളാഴ്ച രാവിലെ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ
ശബരിമല: പത്തുദിവസത്തെ ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് തുറക്കും. തിങ്കളാഴ്ച രാവിലെ 9.45-നും 10.45-നും ഇടയ്ക്ക്, തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. ശബരിമല ശാസ്താവിന്റെ ഉത്സവം കണ്ട് അനുഗ്രഹം നേടാൻ ലക്ഷങ്ങൾ ഒഴുകി എത്തും.
വൈകീട്ട് മുളപൂജ നടക്കും. 29 മുതൽ പള്ളിവേട്ടദിനമായ ഏപ്രിൽ നാലുവരെ എല്ലാ ദിവസവും ഉത്സവബലിയുണ്ട്. 31 മുതൽ ഏപ്രിൽ നാലുവരെ വിളക്കിനെഴുന്നള്ളിപ്പും നടക്കും. ഏപ്രിൽ അഞ്ചിന് ഉച്ചയോടെ പമ്പയിൽ ആറാട്ട്. ഈസമയം ഭക്തർക്ക് പറവെക്കാം.
ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി. ഓൺലൈനായി ബുക്കുചെയ്യാൻ കഴിയാത്തവർക്കായി നിലയ്ക്കലിലും പമ്പയിലും ദേവസ്വം ബോർഡിന്റെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. വിവിധയിടങ്ങളിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി. സർവീസുകൾ ക്രമീകരിക്കുന്നുണ്ട്. നിലയ്ക്കൽ-പമ്പ റൂട്ടിൽ ചെയിൻ സർവീസിനായും ബസുകളെത്തും.