ശബരിമല: പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്നലെ തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപംതെളിച്ചു. രാത്രിയോടെ കൊല്ലം ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് കൊണ്ടുവന്ന കൊടിക്കൂറ ഭഗവാനുമുന്നിൽ സമർപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 9.45-നും 10.45-നും ഇടയ്ക്ക് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റും. 29 മുതൽ ഏപ്രിൽ നാലുവരെ എല്ലാദിവസവും ഉത്സവബലിയുണ്ട്. 31 മുതൽ ഏപ്രിൽ നാലുവരെ വിളക്കിനെഴുന്നള്ളിപ്പ് നടത്തും. ഏപ്രിൽ അഞ്ചിന് ഉച്ചയോടെ പമ്പയിൽ ആറാട്ട്. ദർശനത്തിനെത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം. നിലയ്ക്കലിലും പമ്പയിലും സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളുണ്ട്.