- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണ പരിപാടികൾക്ക് ഇന്ന് പന്മന ആശ്രമത്തിൽ തുടക്കം; ഔദ്യോഗിക ഉദ്ഘാടനം 22ന്
കൊല്ലം: സർവ്വവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിനു മുന്നോടിയായ പരിപാടികൾക്കു സ്വാമിയുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിൽ ഇന്നു തുടക്കമാകും. 'മഹാഗുരുവർഷം 2024' എന്ന പേരിൽ അടുത്ത വർഷം മേയിൽ സമാധിദിനം വരെ നീളുന്ന ആചരണ പരിപാടികൾക്കാണ് ഇന്ന് തുടക്കമാകുക. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 22നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
ഇന്ന് 10.30ന് ആശ്രമം സ്ഥാപകൻ കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5നു മഹാത്മാഗാന്ധി സ്മാരക മന്ദിരം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. 22നു 2.30നു മഹാസമാധി ദിവ്യജ്യോതി സമാധിപീഠത്തിലേക്ക് ആനയിക്കും. 26നു 4.30നു സാംസ്‌കാരിക സമ്മേളനം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.
പേട്ടയിൽ രാമൻപിള്ള ആശാന്റെ ഗുരുകുലത്തിലെ ഏറ്റവും മുതിർന്ന കുട്ടിയായിരുന്നു അയ്യപ്പൻ എന്ന കുഞ്ഞൻപിള്ള. പഠനത്തിൽ മിടുക്കൻ. കൂർമബുദ്ധി. അപാരമായ ഓർമ. അക്കാരണങ്ങളാൽ ആശാൻ കുഞ്ഞൻപിള്ളയെ ഗുരുകുലത്തിലെ ചട്ടമ്പിയായി നിയോഗിച്ചു. ചട്ടം അൻപുന്നവൻ ചട്ടമ്പി. അൻപുക എന്നാൽ പരിപാലിക്കുക എന്നർഥം. കുട്ടികൾ കൃത്യസമയത്ത് എത്തുന്നുണ്ടോ, പഠിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇടപെടാൻ അധികാരമുള്ളയാളാണു ചട്ടമ്പി. കുഞ്ഞൻപിള്ളച്ചട്ടമ്പി അങ്ങനെ വളരെ വേഗം സഹപാഠികളുടെ ഇഷ്ടക്കാരനായി. അറിവു തേടി പിന്നീടു നാടുവിട്ടശേഷം മടങ്ങിയെത്തിയതു സന്യാസം സ്വീകരിച്ചു ചട്ടമ്പിസ്വാമിയായാണ്.