കടപ്ര: മലങ്കര ഓർത്തഡോക്‌സ് സഭ വൈദികസംഘത്തിന്റെ ആഗോള സമ്മേളനം 23, 24, 25 തീയതികളിൽ പരുമല സെമിനാരിയിൽ നടക്കും. ചൊവ്വാഴ്ച 11.30-ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷതവഹിക്കും.

കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിസാ തോമസ് മുഖ്യസന്ദേശം നൽകും. ഫാ. ജേക്കബ് കുര്യൻ വിഷയം അവതരിപ്പിക്കും. കുറിയാക്കോസ് മാർ ക്ലീമ്മീസ് മെത്രാപ്പൊലീത്ത വൈദിക ഡയറക്ടറി പ്രകാശനംചെയ്യും.

ബുധനാഴ്ച രാവിലെ ഏഴിന് യാക്കോബ് മാർ ഏലിയാസ് മെത്രാപ്പൊലീത്ത ധ്യാനം നയിക്കും. ഒൻപതിന് ഫാ. എം.സി. പൗലോസ് ചർച്ച നയിക്കും. 11.3-ന് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത സെമിനാർ നയിക്കും. 2.15-ന് രമാ അലക്‌സ്, അലക്‌സാണ്ടർ ദാനിയേൽ എന്നിവർ ചർച്ച നയിക്കും. 8.45-ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ ചർച്ച. വ്യാഴാഴ്ച 9.30-ന്, വിരമിച്ച വൈദികരെ അദരിക്കും.

11-ന് സമാപനസമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുമെന്നും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.