- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ ക്ഷേത്രത്തിൽ തിങ്കളാഴ്ച ഇല്ലംനിറ; സന്നിധിയിലെത്തുക 1200-ൽ ഏറെ കതിർക്കറ്റകൾ: രാവിലെ രണ്ടര മണിക്കൂർ ദർശന നിയന്ത്രണം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തിങ്കളാഴ്ച ഇല്ലംനിറ. രാവിലെ 6.19 മുതൽ എട്ടുവരെയുള്ള മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുക. രാവിലെ ശീവേലി നേരത്തെ അഞ്ചരയ്ക്ക് നടത്തും. അഞ്ചരമുതൽ എട്ടുമണിക്ക് നിറചടങ്ങുകൾ കഴിയുന്നതുവരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. പുറമേനിന്ന് തൊഴാൻ കഴിയും.
നെൽക്കതിർക്കറ്റകൾ അവകാശികളായ മനയത്ത്, അഴീക്കൽ കുടുംബാംഗങ്ങൾ കിഴക്കേ ഗോപുരനടയിൽ സമർപ്പിക്കുന്നതോടെ നിറചടങ്ങുകൾ തുടങ്ങും. 1200-ൽ ഏറെ കതിർക്കറ്റകൾ സന്നിധിയിലെത്തും. അവകാശികൾക്കു പുറമേ പഴുന്നാനയിലെ കർഷകനായിരുന്ന ആലാട്ട് വേലപ്പന്റെ മക്കളും കർഷകൻ ആലാട്ട് കൃഷ്ണൻകുട്ടിയും ഭക്തരും വഴിപാടായി കതിർ എത്തിക്കും. ബുധനാഴ്ചയാണ് ക്ഷേത്രത്തിൽ തൃപ്പുത്തിരി. ഇല്ലംനിറ, തൃപ്പുത്തിരി ദിവസങ്ങളിൽ രാവിലെ ദർശനത്തിന് മുതിർന്നവർക്കും നാട്ടുകാർക്കുമുള്ള പ്രത്യേക വരി ഉണ്ടാകില്ല.
Next Story