- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗക്ഷേമസഭ സംസ്ഥാനസമ്മേളനം നാളെ പന്തളത്ത് തുടങ്ങും; കേന്ദ്രമന്ത്രി വി.മുരളീധരൻ സമ്മേളനം ഉദ്ഘാടനംചെയ്യും
പന്തളം: യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തിന് നാളെ പന്തളത്ത് തുടക്കമാകും. ശനി, ഞായർ ദിവസങ്ങളിലായാണ് സമ്മേളനം പന്തളം കുരമ്പാല ഏദൻ ഗാർഡൻ കൺവെൻഷൻ സെന്ററിൽ ശനിയാഴ്ച പുലർച്ചെ 5.30-ന് ശബരിമല തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് നടത്തുന്ന മഹാഗണപതിഹോമത്തോടെയാണ് സമ്മേളനം ആരംഭിക്കുക. തുടർന്ന് അയ്യപ്പപൂജയും സഹസ്രനാമജപവുമുണ്ട്.
9.30-ന് പതാകയുയർത്തൽ. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, യോഗക്ഷേമസഭ സ്ഥാപകനേതാവ് വൈക്കം പി.എൻ.നമ്പൂതിരി എന്നിവർ പങ്കെടുക്കും. 10-ന് കേന്ദ്രമന്ത്രി വി.മുരളീധരൻ സമ്മേളനം ഉദ്ഘാടനംചെയ്യും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിക്കും. സ്വാമി അച്യുതഭാരതി അനുഗ്രഹപ്രഭാഷണം നടത്തും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി., പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ് എന്നിവർ പങ്കെടുക്കും. മൂന്നിന് ജനറൽ കൗൺസിൽ യോഗവും വിവിധ കലാപരിപാടികളും.
11.30-ന് യുവജനവിഭാഗം സമ്മേളനം അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനംചെയ്യും. വിദ്യാസാഗർ ഗുരുമൂർത്തി മുഖ്യപ്രഭാഷണം നടത്തും. വനിതാവിഭാഗം സമ്മേളനം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രൊഫസർ ഡോ. ശ്രീലത കെ. നമ്പൂതിരി ഉദ്ഘാടനംചെയ്യും. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് മല്ലിക നമ്പൂതിരി അധ്യക്ഷത വഹിക്കും.
ഞായറാഴ്ച രാവിലെ ഒൻപതിന് വനിതാസഭാംഗങ്ങളുടെ തിരുവാതിര. 10-ന് നടക്കുന്ന വൈജ്ഞാനിക സാംസ്‌കാരിക സമ്മേളനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനംചെയ്യും. രണ്ടിന് വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര.
നാലിന് പൊതുസമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനംചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, പ്രൊഫ. നീലമന വി.ആർ.നമ്പൂതിരി, പി.ജി.ശശികുമാർ വർമ തുടങ്ങിയവർ പങ്കെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, ജില്ലാ പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി, ജില്ലാ സെക്രട്ടറി സാന്ദീപ് നമ്പൂതിരി, കൺവീനർമാരായ അർജുൻ എം. നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവർ പറഞ്ഞു.