കോതമംഗലം: യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ വിരമിക്കാൻ ഒരുങ്ങുന്നു. നിലപാടുകൾ തുറന്നുപറഞ്ഞ് ശ്രദ്ധേയനായ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസാണ് വിരമിക്കാനുള്ള തന്റെ തീരുമാനം ആവർത്തിച്ചത്. 60 വയസ്സിൽ ചുമതലയൊഴിയാനുള്ള താൽപര്യം അദ്ദേഹം ആവർത്തിച്ചു.

കഴിഞ്ഞ ദിവസം കോതമംഗലം മാർ തോമാ ചെറിയപള്ളി പെരുന്നാളിനോടനുബന്ധിച്ചു നടന്ന കുർബാനയ്ക്കിടയിലും അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു. സിനഡ് ഇക്കാര്യം അനുവദിച്ച് പാത്രിയർക്കീസ് ബാവായെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം പരിശുദ്ധ പാത്രിയർക്കീസ് ബാവായെ നേരിൽകണ്ടും തീരുമാനം അറിയിക്കും.