- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുലാമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും; 18 മുതൽ 22 വരെ വിശേഷാൽ പൂജകൾ: മേൽശാന്തി നറുക്കെടുപ്പിന് പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി.വർമയും
ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറക്കും. 18 മുതൽ 22 വരെ വിശേഷാൽ പൂജകളുണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. 22നു രാത്രി 10നു നട അടയ്ക്കും.
ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 18നു രാവിലെ 8ന് ഉഷഃപൂജയ്ക്കുശേഷം നടക്കും. മേൽശാന്തി നറുക്കെടുപ്പിനുള്ള പട്ടികയിൽ ശബരിമലയിലേക്ക് 17, മാളികപ്പുറത്തേക്ക് 12 പേരാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി.വർമയും നറുക്കെടുക്കും. പന്തളം വലിയ തമ്പുരാൻ തിരുവോണംനാൾ രാമവർമയുടെ അംഗീകാരത്തോടെ കൊട്ടാരം നിർവാഹകസംഘം ഭരണസമിതിയാണു കുട്ടികളെ തിരഞ്ഞെടുത്തത്.
Next Story