- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പ്; ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തൻ ട്രസ്റ്റി
കോലഞ്ചേരി: യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസഫ് മാർ ഗ്രിഗോറിയോസ് (മെത്രാപ്പൊലീത്തൻ ട്രസ്റ്റി), ഫാ. റോയി ജോർജ് കട്ടച്ചിറ, (വൈദിക ട്രസ്റ്റി), തമ്പു ജോർജ് തുകലൻ (അൽമായ ട്രസ്റ്റി), ജേക്കബ് സി. മാത്യു (സഭാ സെക്രട്ടറി) എന്നിവരാണ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ചു വർഷമാണ് കാലാവധി.
ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന അസോസിയേഷൻ യോഗത്തിൽ പള്ളി പ്രതിനിധികളായ 2169 പേർ വോട്ട് രേഖപ്പെടുത്തി. കൊച്ചി ഭദ്രാസനാധിപനായ ജോസഫ് മാർ ഗ്രിഗോറിയോസ് (63) നിലവിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും കാതോലിക്കറ്റ് അസിസ്റ്റന്റുമാണ്.
കൊല്ലം ഭദ്രാസന മുൻ വൈദിക സെക്രട്ടറിയാണ് ഫാ.റോയി ജോർജ് കട്ടച്ചിറ (52). കണ്ടനാട് വിശുദ്ധ മർത്തമറിയം പള്ളി ഇടവകാംഗമായ തമ്പു ജോർജ് തുകലൻ (62) മുൻപ് സഭാ സെക്രട്ടറി, അൽമായ ട്രസ്റ്റി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൊച്ചിൻ റിഫൈനറി റിട്ട. ഉദ്യോഗസ്ഥനായ ജേക്കബ് സി.മാത്യു (61) കിഴക്കമ്പലം താമരച്ചാൽ സെന്റ് മേരീസ് വലിയ പള്ളി ഇടവകയിലെ ചക്കരക്കാട്ട് കുടുംബാംഗമാണ്.