- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരുമല പെരുന്നാളിന് ഇന്ന് തുടക്കം; പ്രവേശനം രണ്ട് ഗേറ്റുകൾ വഴി മാത്രം: പള്ളിയിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ
ആലപ്പുഴ: പ്രസിദ്ധമായ പരുമല പെരുന്നാളിന് ഇന്ന് തുടക്കമാകും. ലക്ഷങ്ങൾ ഒഴുകി എത്തുന്ന പരുമല തിരുനാളിൽ കളമശേരിയിൽ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ പള്ളിയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജർ അറിയിച്ചു. തീർത്ഥാടകർക്ക് പള്ളിയുടെ വടക്ക് കിഴക്ക് ഭാഗത്ത് പഴയ കുരിശടിയോട് അടുത്തുള്ള രണ്ട് ഗേറ്റുകൾ വഴി മാത്രമേ പള്ളിപരിസരത്തേക്ക് പ്രവേശനമുണ്ടാകൂ.
പള്ളിയുടെ വടക്ക് പടിഞ്ഞാറായി സ്‌കൂളിനു സമീപമുള്ള ഗേറ്റുകൾ വഴിയാകും പുറത്തേക്ക് ഇറങ്ങാൻ സാധിക്കുക. പരുമല തിരുമേനിയുടെ കബറിടത്തിന്റെ ഭാഗത്തും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് വരുമ്പോൾ ബാഗുകൾ, ലോഹനിർമ്മിത ബോക്സുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, മൊബൈൽ ചാർജറുകൾ എന്നിവ കൈവശം വെക്കാൻ അനുവദിക്കില്ല.
പള്ളി കോംമ്പൗണ്ടിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. തീർത്ഥാടക സംഘങ്ങൾ വരുന്ന വാഹനങ്ങൾ പള്ളി കോമ്പൗണ്ടിനു പുറത്ത് ഒന്നാം ഗേറ്റിനു എതിർവശത്തായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്യേണ്ടതാണെന്നും അറിയിപ്പിലുണ്ട്.
സംഘങ്ങളായി എത്തുന്ന തീർത്ഥാടകർക്ക് ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പെടുത്തിയ പ്രത്യേക തിരിച്ചറിയൽ കാർഡ് സംഘാടകർ വിതരണം ചെയ്യണമെന്നും അറിയിപ്പുണ്ട്. പരുമല തിരുമേനിയുടെ 121-ാം ഓർമപ്പെരുന്നാളാണിത്.