- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ദ്രവ്യകലശക്രിയകൾക്ക് നാളെ തുടക്കമാകും; തന്ത്രി അണ്ടലാടിമന ദിവാകരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികനാകും
വളാഞ്ചേരി: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ എട്ടു ദിവസത്തെ ദ്രവ്യകലശക്രിയകൾക്ക് വ്യാഴാഴ്ച തുടങ്ങും. തന്ത്രി അണ്ടലാടിമന ദിവാകരൻ നമ്പൂതിരിപ്പാടാണ് മുഖ്യകാർമികൻ. അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട്, കുഞ്ഞൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട്, വിഷ്ണു നമ്പൂതിരിപ്പാട്, കുട്ടൻ നമ്പൂതിരിപ്പാട്, മലയിൽ നാരായണ ഭട്ടതിരിപ്പാട്, പനയൂർ ദിനേശൻ നമ്പൂതിരിപ്പാട്, മേലേടം വാസുദേവൻ നമ്പൂതിരിപ്പാട് തുടങ്ങിയ തന്ത്രിപ്രമുഖരും വേദജ്ഞരും കൂടെയുണ്ടാവും.
വ്യാഴാഴ്ച ആചാര്യവരണത്തോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് ശുദ്ധിക്രിയകളും മുളയിടലും. വെള്ളിയാഴ്ചമുതൽ മുളപൂജ, ഹോമങ്ങൾ, ആഹൂതികൾ, അവഗാഹം, കലശം എന്നീ താന്ത്രിക, പൗഷ്ടികച്ചടങ്ങുകളാണ്. ബുധനാഴ്ച തത്ത്വകലശവും സമാപനദിവസമായ വ്യാഴാഴ്ച പരികലശങ്ങൾക്കുശേഷം ബ്രഹ്‌മകലശവുമുണ്ടാകും.
തത്ത്വകലശവും ബ്രഹ്‌മകലശവും നടക്കുന്ന എട്ട്, ഒൻപത് തീയതികളിൽ വഴിപാടുകൾക്കും ഭക്തർക്ക് ക്ഷേത്രദർശനത്തിനും നിയന്ത്രണമുണ്ടാകുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ അറിയിച്ചു.