കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ റമസാൻ വ്രതാരംഭം നാളെ (വ്യാഴാഴ്ച) ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്.

മാസപ്പിറ കണ്ടതിനാൽ വ്യാഴാഴ്ച റമസാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തുടങ്ങിയവർ അറിയിച്ചു.

ഇനിയുള്ള ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചും പ്രാർത്ഥനകളിൽ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികൾ ഇനിയുള്ള ഒരു മാസം കഴിച്ചുകൂട്ടുക.സമൂഹ നോമ്പുതുറയും ദാനധർമങ്ങളുമായി ഉദാരതയുടെ മാസം കൂടിയായാണ് ഇസ്ലാം മതവിശ്വാസികൾ റംസാനെ കാണുന്നത്.

അതേസമയം തമിഴ്‌നാട് കുളച്ചിലിലും മാസപ്പിറ കണ്ടു.