- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തിഗിരിയിൽ ഗുരുസ്ഥാനീയ ശിഷ്യപൂജിതയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് ഇരുപത്തിരണ്ട് പേർ സന്യാസിനിമാരായി; നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ചിന്തകളും ആശയങ്ങളും ലോകത്തിന് പുതിയ ദിശാബോധം പകർന്നു നൽകിയെന്നു കേന്ദ്രമന്ത്രി; ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ
തിരുവനന്തപുരം: നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ചിന്തകളും ആശയങ്ങളും ലോകത്തിന് പുതിയ ദിശാബോധം പകർന്നു നൽകിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശാന്തിഗിരി ആശ്രമത്തിൽ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ ആത്മീയ ഉന്നമനത്തിലൂടെ മാത്രമെ ലോകത്ത് ശരിയായ ആത്മീയ നവോത്ഥനം സാദ്ധ്യമാകൂ എന്ന് ഗുരുവിന് അറിയാമായിരുന്നു.പ്രകൃതിയെയും നദിയെയും തുടങ്ങി ബഹുമാനിക്കേണ്ട എല്ലാറ്റിനെയും നമ്മൾ അമ്മയായിട്ടാണ് കാണുന്നത്. അങ്ങനെയുള്ള പാരമ്പര്യമുള്ള നാട്ടിൽ ഇന്ന് വിജയദശമി ദിവസത്തിൽ ബ്രഹ്‌മചാരിണികളായ 22 സഹോദരിമാർ സന്ന്യാസദീക്ഷ സ്വീകരിക്കുന്ന ചടങ്ങ് കാലിക പ്രസക്തിയുള്ളതും ഈ ദിവസത്തിന് അനുയോജ്യവുമാണ്. സത്രീ രണ്ടാം കിട പൗരയാണെന്ന അബദ്ധധാരണകളെ മാറ്റി സമൂഹത്തിൽ സ്ത്രീയുടെ പ്രാധാന്യം ഒരിക്കൽ കൂടി വിളിച്ചോതുന്ന ചടങ്ങാണ് ശാന്തിഗിരി ആശ്രമത്തിലെ സന്ന്യാസദീക്ഷയെന്ന് മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ആന്റണി രാജു സന്ന്യാസദീക്ഷ പ്രഖ്യാപനം നിർവഹിച്ചു.
ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, എ.എ.റഹീം എംപി, ഡി.കെ.മുരളി എംഎൽഎ, എം.വിൻസെന്റ് എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളായി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി , ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ബിലിവേഴ്‌സ് ചർച്ച് ആക്‌സിലറി ബിഷപ്പ് മാത്യൂസ് മോർ സിൽവാനസ് എപ്പിസ്‌കോപ്പ, സ്വാമി ബ്രഹ്‌മാനന്ദ സരസ്വതി (ശ്രീരാമപാദാശ്രമം), സ്വാമി അഭയാനന്ദ (ചെമ്പഴന്തി ഗുരുകുലം), സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി തുടങ്ങിയവർ ചടങ്ങിൽ മഹനീയ സാന്നിധ്യമായി. ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി, ഡോ.ജി. ആർ.കിരൺ, സബീർ തിരുമല, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാകുമാരി, പോത്തൻ്‌കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ അനിതാകുമാരി, വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള എസ്, സിപിഐ ജില്ലാ സെക്രട്ടറി മങ്കോട് രാധാകൃഷ്ണൻ, നാലാഞ്ചിറ ബഥനി ആശ്രമം ഫാ.എൽദോ ബേബി ഒ.ഐ.സി., തിരുവനന്തപുരം ചിന്മയ മിഷൻ സ്വാമി അഭയാനന്ദ, നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി വൈസ് ചെയർമാൻ എം. എസ്. ഫൈസൽഖാൻ, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.മധുപാൽ, എ.എ. റഷീദ്, പഞ്ചാപകേശൻ. എൻ, മുൻ എംപി പീതാംമ്പരക്കുറുപ്പ്, ഇ.എസ്. ബിജിമോൾ, കെ.എസ്. ശബരീനാഥൻ, സി.ശിവൻകുട്ടി, അഡ്വ.എസ്. സുരേഷ്, പ്രൊഫ. തോന്നക്കൽ ജമാൽ, അഡ്വ.ബിന്ദുകൃഷ്ണ, ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ, കൊല്ലം ജില്ല മുസ്ലിം ലീഗ് അദ്ധ്യക്ഷൻ അഡ്വ.നൗഷാദ് യൂനുസ്, ഓർത്തഡോക്‌സ് സഭ ഫാ.സാമുവൽ കറുകയിൽ, സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ.ജോസ് കിഴക്കേടം, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായർ, മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ചിൽ ഫാ.എബ്രഹാം തോമസ്, ശാരദാ കോളേജ് ഓഫ് നഴ്‌സിങ് കോർഡിനേറ്റർ ശ്രീകുമാരി അമ്മ, ഉള്ളൂർ ഓർത്തഡോക്‌സ് ചർച്ചിലെ ഫാ.ലൂക്കോസ് റ്റി.പണിക്കർ, നെയ്യാർ ഡാം ശിവാനന്ദാശ്രമത്തിലെ ബ്രഹ്‌മചാരി ജയറാം ശിവറാം, സെന്റ് തോമസ് ചാപ്ലൈൻ റവ.മാത്യു കെ. ജോൺ, കരുണാലയം മദർ സുപ്പീരിയർ സിസ്റ്റർ മെറിൻ, തിരുവനന്തപുരം സി.എസ്‌ഐ. സൗത്ത് കേരള ഡയോസ് സെക്രട്ടറി ഇആർ. റ്റി.റ്റി.പ്രവീൺ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ, തിരുവനന്തപുരം ജില്ല, ബിജെപി സെക്രട്ടറി എം.ബാലമുരളി, വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി, ചൈൽഡ് വെൽഫയർ കമ്മിറ്റി, ചെയർപേഴ്‌സൺ, അഡ്വ. ഷാനിഫ ബീഗം, എസ്.എൻ.ഡി.പി സെക്രട്ടറി ചൂഴാൽ നിർമ്മലൻ, തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീർ, നെയ്യാറ്റിൻകര യുവമോർച്ച വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്, കെപിസിസി. മൈനോരിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ.ഷിഹാബുദ്ദീൻ കാരിയത്ത്, ഹിന്ദു ഐക്യവേദി സ്റ്റേറ്റ് സെക്രട്ടറി കെ പ്രഭാകരൻ, മഹിള കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി അഡ്വ.ദീപ അനിൽ, യൂത്ത് കോൺഗ്രസ് സെക്രട്ടറി അഡ്വ.വീണ എസ്. നായർ, സാമൂഹ്യ പ്രവർത്തക ഡോ.മറിയ ഉമ്മൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അജോയ് കുമാർ, ആർജെഡി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടുകര, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ ആർ. സഹീറത്ത് ബീവി, പോത്തൻകോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഭിൻ ദാസ് എസ്, മാണിക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.അനിൽകുമാർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സജീവ്, മാണിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ കോലിയക്കോട് മഹീന്ദ്രൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് മെമ്പർ വർണ്ണ ലതീഷ്, സി.പി. ഐ. വെഞ്ഞാറമ്മൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ഇ.എ. സലീം, ഫോർമർ സ്‌പെഷ്യൽ സെക്രട്ടറി (ലൊ) ഗവ. ഓഫ് കേരള അഡ്വ.ഷീല ആർ ചന്ദ്രൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ചിത്രലേഖ എസ്, ശാന്തിഗിരി ശാന്തിമഹിമ കോർഡിനേറ്റർ ബ്രഹ്‌മചാരി അരവിന്ദ് പി, കോലിയക്കോട് മോഹനൻ, മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി മെമ്പർ എ.എം. റാഫി, കോൺഗ്രസ്, നെടുമങ്ങാട് മണ്ഡലം കമ്മിറ്റി മെമ്പർ കെ.കിരൺദാസ്, സിപിഐ. നെടുമങ്ങാട് മണ്ഡലം കമ്മിറ്റി മെമ്പർ എം.എ. ഷുക്കൂർ, ബിജെപി. പോത്തൻകോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. വിജയകുമാർ, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഷോഫി കെ, പൂലന്തറ റ്റി മണികണ്ഠൻ നായർ, ശാന്തിഗിരി മാതൃമണ്ഡലം കൺവീനർ വിനീത റ്റി. വി, ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക അംബിളി ശ്രീരാഗ്, ശാന്തിഗിരി ഗുരുമഹിമ കോർഡിനേറ്റർ പ്രതിഭ എസ്.എസ്., ശാന്തിഗിരി ഗുരുമഹിമ കോർഡിനേറ്റർ വന്ദിത ലാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ശാന്തിഗിരി ആശ്രമത്തിലെ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനിയിൽ നിന്നും ഇരുപത്തിരണ്ട് ബ്രഹ്‌മചാരിണികളാണ് ദീക്ഷ സ്വീകരിച്ചത്. രാവിലെ 5 മണിയുടെ ആരാധനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രാർത്ഥനാമുഖരിതമായ അന്തരീക്ഷത്തിൽ സഹകരണമന്ദിരത്തിൽ രാവിലെ ഒൻപതിന് ദീക്ഷ ചടങ്ങുകൾ ആരംഭിച്ചു. ബ്രഹ്‌മചാരിണിമാരിൽ ഓരോരുത്തരായി ശിഷ്യപൂജിതയ്ക്ക് മുന്നിൽ താമരപ്പൂക്കളും തെളിയിച്ച വെള്ളിവിളക്കും നവധാന്യങ്ങളുമടങ്ങിയ തട്ടം സമർപ്പിച്ച് ഗുരുപാദവന്ദനം നടത്തി. പ്രത്യേകം സജ്ജീകരിച്ച പീഠത്തിൽ ഗുരുസങ്കൽപ്പത്തോടെ ഹാരം ചാർത്തി ആരാധന നടത്തിയതിനുശേഷം ഓരോരുത്തരും ശിഷ്യപൂജിതയിൽ നിന്നും വസ്ത്രവും പുതിയനാമവും സ്വീകരിച്ചു. ശുഭ്രവസ്ത്രധാരികളായ ബ്രഹ്‌മചാരിണിമാർ ദീക്ഷ സ്വീകരിച്ച ശേഷം പീതവസ്ത്രധാരികളായി മാറി. ഗുരുകല്പനപ്രകാരം പുതിയ അംഗങ്ങളുടെ ദീക്ഷാനാമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി വിളംബരം ചെയ്തു.
കർണ്ണാടക എസ്.ഡി.എം കോളേജിൽ പഞ്ചകർമ്മ വിഭാഗത്തിൽ പി.എച്ച്.ഡി ഗവേഷകയായ ഡോ. റോസി നന്ദി- ജനനി ഗുരുപ്രീതി , ഡൽഹിയിലെ ജെ.എൻ.യു വിൽ സെക്ഷൻ ഓഫീസറായ ശാലിനി പ്രുതി- ജനനി ശാലിനി, ചാർട്ടേർഡ് അക്കൗണ്ടന്റും അക്‌സ എക്‌സ് എൽ ഇന്ത്യ കമ്പനിയുടെ മുൻ മാനേജറും നിലവിൽ ആശ്രമത്തിന്റെ ഫിനാൻസ് കൺട്രോളറുമായ ഗുരുചന്ദ്രിക.വി- ജനനി ഗുരുചന്ദ്രിക, അമേരിക്കൻ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ സോഫ്റ്റ്-വെയർ കമ്പനിയിൽ ഡയറക്ടറായ വന്ദിത സിദ്ധാർത്ഥൻ- ജനനി ശ്രീവന്ദിത, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ബി.എഡ് വിദ്യാർത്ഥിനി വന്ദിത ബാബു- ജനനി വന്ദിത, സിദ്ധ മെഡിക്കൽ ഓഫീസർ ഡോ.നീതു.പി.സി- ജനനി ഊർമ്മിള, 25 വർഷത്തെ ബ്രഹ്‌മചര്യം പൂർത്തിയാക്കിയ വത്സല.കെ.വി- ജനനി ധർമ്മവല്ലി, മൈക്രോബയോളജിസ്റ്റ് ജയപ്രിയ.പി.വി- ജനനി ജയപ്രിയ, ബികോം ബിരുദദാരിയും ആശ്രമം ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരിയുമായ ലിംഷ.കെ- ജനനി ഗുരുസ്തുതി, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്സിൽ എംകോം ഗ്ലോബൽ ബിസിനസ്സ് ഓപ്പറേഷൻസിൽ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന സുകൃത.എ- ജനനി സുകൃത, ശാന്തിഗിരി മുദ്രണാലയത്തിൽ സേവനം ചെയ്യുന്ന പ്രസന്ന. വി- ജനനി സ്‌നേഹജ, ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ കൃഷ്ണപ്രിയ.എ.എസ്- ജനനി ഗൗതമി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയ ബി.എഡ് വിദ്യാർത്ഥിനി കരുണ.എസ്.എസ്- ജനനി കരുണശ്രീ, ഖാദിബോർഡിലെ ജോലി ഉപേക്ഷിച്ച് ആശ്രമം അന്തേവാസിയായ ആനന്ദവല്ലി.ബി.എം- ജനനി ആനന്ദവല്ലി, ഇടുക്കി സ്വദേശിനി സ്വയം പ്രഭ. ബി.എസ്- ജനനി സ്വയംപ്രഭ, സിദ്ധ മെഡിസിൻ രണ്ടാം വർഷ വിദ്യാർത്ഥിനി കരുണ.പി.കെ- ജനനി കരുണദീപ്തി, വയനാട് സ്വദേശിനി മംഗളവല്ലി.സി.ബി-ജനനി മംഗളവല്ലി, ഇടുക്കി വെള്ളത്തൂവൽ സ്വദേശിനി പ്രിയംവദ. ആർ.എസ്- ജനനി പ്രിയംവദ, ആലപ്പുഴ സ്വദേശിനി ഷൈബി.എ.എൻ- ജനനി അംബുജ, എറണാകുളം സ്വദേശിനി സജിത.പി.എസ്- ജനനി പുഷ്പിത, വർക്കല സ്വദേശിനി അനിത.എസ്- ജനനി അനിത, ചേർത്തല സ്വദേശിനി രജനി. ആർ.എസ് - ജനനി ആത്മജ എന്നീ പേരുകളിലാകും ഇനി അറിയപ്പെടുക. പേരിനോടൊപ്പം 'ജ്ഞാന തപസ്വിനി' എന്നും ചേർക്കപ്പെടും. ദീക്ഷ സ്വീകരിച്ചവരിൽ നാലു പേർ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്.
പുതുതായി 22 പേർ കൂടി ചേർന്നതോടെ 104 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസസംഘം 126 അംഗങ്ങളായി. ഉച്ചയ്ക്ക് 12 മണിയുടെ ആരാധനയ്ക്ക് ശേഷം താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും രക്ഷകർത്തൃസമിതിയുടേയും വിവിധ സമർപ്പണങ്ങൾ നടന്നു. ഉച്ചയ്ക്ക് 1 മണിക്ക് നടന്ന അനുമോദനസമ്മേളനത്തിൽ ആശ്രമത്തിന്റെ ആദ്യകാല വനിതപ്രവർത്തകരെ ആദരിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ആയിരകണക്കിന് ഗുരുഭക്തരും ആത്മീയ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങുകളിൽ സംബന്ധിച്ചു. വൈകുന്നേരം 6 ന് ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും നടന്നു. ഇതോടെ കഴിഞ്ഞ പത്തുദിവസമായി ശാന്തിഗിരി ആശ്രമത്തിൽ നടന്നുവന്ന പ്രത്യേക പ്രാത്ഥനാചടങ്ങുകൾക്ക് സമാപനമായി.