- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല താന്ത്രികപൂജകൾ താഴമൺ കുടുംബത്തിലെ ഇളമുറകളിലേക്ക്; കർക്കിടക മാസപൂജകൾക്ക് കാർമികത്വം വഹിക്കാൻ രാജീവരർക്കൊപ്പം മകൻ ബ്രഹ്മദത്തനും; തലമുറ മാറ്റത്തിൽ ശബരിമലയിൽ തന്ത്രികളായി താഴമണ്ണിൽ നിന്നുള്ള യുവാക്കൾ
ശബരിമല: ധർമശാസ്താ ക്ഷേത്രത്തിലെ താന്ത്രിക പൂജകൾ താഴമൺ മഠത്തിലെ പുതു തലമുറകളിലേക്ക്. താഴമൺ കുടുംബത്തിന് മാത്രം അവകാശപ്പെട്ട ശബരിമല താന്ത്രിക പൂജകളിലാണ് തലമുറ മാറ്റം വരുന്നത്. കർക്കിടക മാസ പൂജകളിൽ താന്ത്രിക പൂജകളിൽ പുതിയ കുടുംബാംഗം കൂടി എത്തി.
മാറ്റത്തിന് തുടക്കം കുറിച്ച കർക്കിടക മാസ പൂജകൾക്ക് കാർമികത്വം വഹിക്കാൻ പിതാവ് കണ്ഠര് രാജീവരർക്കൊപ്പം മകൻ കണ്ഠര് ബ്രഹ്മദത്തനും ഉണ്ടായിരുന്നു. മഹാഗണപതി ഹവനം, കലശാഭിഷേകം, ലക്ഷാർച്ചന, കളഭാഭിഷേകം, ഭസ്മാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയ പ്രധാന ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് ബ്രഹ്മദത്തനായിരുന്നു.
മലയാള വർഷം ചിങ്ങം മുതൽ കർക്കിടകം വരെയുള്ള ഓരോ കാലയളവിലും തന്ത്രി കുടുംബമായ ചെങ്ങന്നൂർ കല്ലിശേരി താഴമൺ മഠത്തിലെ രണ്ട് ഇടങ്ങളിൽ നിന്നുള്ളവരാണ് ശബരിമല പൂജകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത്. ഈകുടുംബത്തിൽ നിന്നുള്ള ആൺ മക്കൾക്കോ അവരുടെ മക്കൾക്കോ ആണ് ശബരിമലയിൽ താന്ത്രിക പൂജകൾ നടത്തുന്നതിന് പരമ്പരാഗതമായി അവകാശമുള്ളത്. മുതിർന്ന തന്ത്രി കണ്ഠര് മഹേശ്വരരുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ചെറുമകനും കണ്ഠരര് മോഹനരുടെ മകനുമായ കണ്ഠര് മഹേഷ് മോഹനായിരുന്നു താന്ത്രിക പൂജകൾക്ക് നേതൃത്വം നൽകിയത്.
മുതിർന്ന തന്ത്രി കണ്ഠര് നീലകണ്ഠരരുടെ മകനായ പിതാവ് തന്ത്രി കണ്ഠരര് രാജീവർക്കൊപ്പം എത്തിയയാണ് കണ്ഠര് ബ്രഹ്മദത്തൻ താന്ത്രിക പൂജകൾക്ക് നേതൃത്വം നൽകിയത്. കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടയ്ക്കുമ്പോൾ അയ്യപ്പ പൂജയുടെ അവസാന വാക്കായ താഴമൺ തന്ത്രി കുടുബത്തിലെ ഒരു ഇളമുറ കൂടി ഇവിടെ കർമം നിറവേറ്റാൻ ചുമതല ഏൽക്കുക ആയിരുന്നു. ശബരിമലക്ക് പുറമെ വലുതും ചെറുതുമായ നിരവധി ക്ഷേത്രങ്ങളുടെ താന്ത്രിക അവകാശവും താഴമൺ കുടുംബത്തിനുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്