ശബരിമല: കന്നിമാസ പൂജകള്‍ക്കായി ശബരിമലനട ചൊവ്വാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 20-ന് സഹസ്രകലശപൂജ, 21-ന് സഹസ്രകലശാഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് രാത്രി 10-ന് നട അടയ്ക്കും.

20-ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പ്രത്യേകം സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. ആഗോള അയ്യപ്പസംഗമം 20-ന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. 3000-ലേറെ അയ്യപ്പഭക്തര്‍ പങ്കെടുക്കും. കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തും.