- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Religion
- /
- SABARIMALA
ശബരിമലയില്‍ വന്‍ തിരക്ക്; ഇന്നലെ ദര്‍ശനം നടത്തിയത് 96,853 പേര്: മണ്ഡല പൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു: സ്പോട്ട് ബുക്കിംഗ് ഒഴിവാക്കും
ശബരിമലയില്‍ വന്‍ തിരക്ക്; ഇന്നലെ ദര്‍ശനം നടത്തിയത് 96,853 പേര്: മണ്ഡല പൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു
സന്നിധാനം: ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ വന്‍ തിരക്ക്. സന്നിധാനത്ത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ഈ സീസണിലാകെ വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതല്‍ ഭക്തരെത്താനുള്ള സാധ്യത മുന്നില്‍ കണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി.
ഭക്തരുടെ എണ്ണം വര്‍ധിച്ചതോടെ ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു. സ്‌പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെര്‍ച്വല്‍ ക്യൂ വഴി 54,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. 26ന് ദര്‍ശനം 60,000 പേര്‍ക്കായി നിയന്ത്രിച്ചു.
Next Story