ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തിങ്കളാഴ്ച വൈകീട്ട് നാലിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറക്കും. മേല്‍ശാന്തി സന്നിധാനത്തെ ആഴിയില്‍ അഗ്‌നി പകര്‍ന്നശേഷം തീര്‍ഥാടകര്‍ക്ക് പതിനെട്ടാംപടി ചവിട്ടി രാത്രി പത്തുവരെ ദര്‍ശനം നടത്താം. മകരവിളക്കുകാലത്തെ പൂജകള്‍ 31-ന് പുലര്‍ച്ചെ മൂന്നിന് തുടങ്ങും. എല്ലാ ദിവസവും പുലര്‍ച്ചെ 3.30 മുതല്‍ 11 വരെ നെയ്യഭിഷേകവും ഉച്ചയ്ക്ക് കളഭാഭിഷേകവുമുണ്ട്. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 11-നാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍.