കുവൈത്ത് സിറ്റി: ആത്മ ബന്ധമുള്ള കുടുംബം സൃഷ്ടിച്ചെടുക്കുകയാണ് ജീവിത വിജയമെന്ന് പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ ഡോക്ടർ ജൗഹർ മുനവ്വർ അഭിപ്രായപ്പെട്ടു.

ഭാര്യയും ഭർത്താവും മാതാ പിതാക്കളും കുട്ടികളും തമ്മിൽ പരസ്പരം അടുത്തറിയുന്ന ആത്മ ബന്ധമുണ്ടാക്കിയെടുക്കാൻ കഴിയണം. കുവൈത്ത് കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ 'വീണുടയാത്ത കുടുംബം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡണ്ട് ഫൈസൽ കടമേരി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ എം സി സി സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി.

പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം കെ അബ്ദുറസാഖ് വാളൂർ, ഭാരവാഹികളായ എൻ കെ ഖാലിദ് ഹാജി, സിറാജ് എരഞ്ഞിക്കൽ, ടി ടി ഷംസു, മുഷ്താഖ് ടി, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ സ്വീകരണത്തിന് നന്ദി പറഞ്ഞു. റഊഫ് മഷ്ഹൂർ തങ്ങൾ പ്രസംഗിച്ചു. സിയാദ് അബ്ദുല്ല ഖിറാഅത്ത് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദലി സ്വാഗതവും ട്രഷറർ അസീസ് പേരാമ്പ്റ നന്ദിയും പറഞ്ഞു.