- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋതു മോനേയും സിദ്ധാർത്ഥിനേയും നീ കാത്തുകൊള്ളേണമേ അള്ളാ..ആ പിഞ്ചുകുഞ്ഞുങ്ങൾക്ക് ഒന്നും സംഭവിക്കരുതേ; നിപാ വൈറസ് ബാധയേറ്റ് ജീവൻ വെടിഞ്ഞ നഴ്സ് ലിനിയുടെ കുഞ്ഞുമക്കൾക്കായി ഉസ്താദ് ഹംസത്തു സ അദിയുടെ കണ്ണീരണിഞ്ഞ പ്രാർത്ഥന; കാസർകോട്ട് റമദാൻ മാസത്തിലെ ശ്രേഷ്ഠ രാത്രിയിൽ പ്രാർത്ഥന ഏറ്റുചൊല്ലി വിശ്വാസികൾ
കാസർഗോഡ്: യാ, അള്ളാ ഋതു മോനേയും സിദ്ധാർത്ഥിനേയും നീ കാത്തുകൊള്ളേണമേ അള്ളാ.. കാസർഗോഡ് ബോവിക്കാനത്തെ പള്ളിയിൽ കഴിഞ്ഞ രാത്രിയിൽ കണ്ണീരണിഞ്ഞ് ഉസ്താദ് ഹംസത്തു സ അദിയുടെ പ്രാർത്ഥനയാണിത്. റമദാൻ മാസത്തിലെ ഉള്ളുരുകിയുള്ള ഉസ്താദിന്റെ പ്രാർത്ഥനക്ക് വിശ്വാസികൾ ആമീൻ പറഞ്ഞു. നിപ വൈറസ് ആക്രമണത്തിൽ ഭയപ്പെടാതെ ഉത്തരവാദിത്വത്തിൽ മുഴുകി കർത്തവ്യ നിർവ്വഹണത്തിനിടയിൽ ജീവൻ വെടിയേണ്ടി വന്ന പ്രിയ സഹോദരി ലിനിയുടെ കുഞ്ഞു മക്കൾക്കു വേണ്ടിയായിരുന്നു ഉസ്താദിന്റെ പ്രാർത്ഥന. റമദാൻ മാസത്തിലെ ശ്രേഷ്ഠമായ രാത്രിയിൽ ഉസ്താദിന്റെ പ്രാർത്ഥന വിശ്വാസികൾ ഏറ്റു പറഞ്ഞു. നരകത്തിൽ നിന്നുള്ള മോചനത്തിനോ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനത്തിനോ ആയിരുന്നില്ല ഉസ്താദിന്റെ പ്രാർത്ഥനയിൽ വിശ്വാസികളുടെ ഏറ്റു പറച്ചിലും. മലയാളികളെ ഒന്നടക്കം ആശങ്കയിലാഴ്‌ത്തിയ നിപ പനിയിൽ ലിനി വേർപിരിഞ്ഞപ്പോൾ അമ്മയെ നഷ്ടപ്പെട്ട അവരുടെ ഓമന മക്കളായ ഋതുവിന്റേയും സിദ്ധാർത്ഥിന്റേയും നൊമ്പരം കേരളീയർ ഏറ്റുവാങ്ങുകയായിരുന്നു. അവരുടെ വേദനയിലും കണ്ണീരിലും മലയാളികളുടെ നെഞ്ചകം പിടഞ്ഞ
കാസർഗോഡ്: യാ, അള്ളാ ഋതു മോനേയും സിദ്ധാർത്ഥിനേയും നീ കാത്തുകൊള്ളേണമേ അള്ളാ.. കാസർഗോഡ് ബോവിക്കാനത്തെ പള്ളിയിൽ കഴിഞ്ഞ രാത്രിയിൽ കണ്ണീരണിഞ്ഞ് ഉസ്താദ് ഹംസത്തു സ അദിയുടെ പ്രാർത്ഥനയാണിത്. റമദാൻ മാസത്തിലെ ഉള്ളുരുകിയുള്ള ഉസ്താദിന്റെ പ്രാർത്ഥനക്ക് വിശ്വാസികൾ ആമീൻ പറഞ്ഞു. നിപ വൈറസ് ആക്രമണത്തിൽ ഭയപ്പെടാതെ ഉത്തരവാദിത്വത്തിൽ മുഴുകി കർത്തവ്യ നിർവ്വഹണത്തിനിടയിൽ ജീവൻ വെടിയേണ്ടി വന്ന പ്രിയ സഹോദരി ലിനിയുടെ കുഞ്ഞു മക്കൾക്കു വേണ്ടിയായിരുന്നു ഉസ്താദിന്റെ പ്രാർത്ഥന. റമദാൻ മാസത്തിലെ ശ്രേഷ്ഠമായ രാത്രിയിൽ ഉസ്താദിന്റെ പ്രാർത്ഥന വിശ്വാസികൾ ഏറ്റു പറഞ്ഞു.
നരകത്തിൽ നിന്നുള്ള മോചനത്തിനോ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനത്തിനോ ആയിരുന്നില്ല ഉസ്താദിന്റെ പ്രാർത്ഥനയിൽ വിശ്വാസികളുടെ ഏറ്റു പറച്ചിലും. മലയാളികളെ ഒന്നടക്കം ആശങ്കയിലാഴ്‌ത്തിയ നിപ പനിയിൽ ലിനി വേർപിരിഞ്ഞപ്പോൾ അമ്മയെ നഷ്ടപ്പെട്ട അവരുടെ ഓമന മക്കളായ ഋതുവിന്റേയും സിദ്ധാർത്ഥിന്റേയും നൊമ്പരം കേരളീയർ ഏറ്റുവാങ്ങുകയായിരുന്നു. അവരുടെ വേദനയിലും കണ്ണീരിലും മലയാളികളുടെ നെഞ്ചകം പിടഞ്ഞിട്ടുണ്ട്. യാ, അള്ളാ ആ പിഞ്ചു കുഞ്ഞുങ്ങൾക്ക് ഒന്നും സംഭവിക്കരുതേയെന്ന് നൂറ് വട്ടം പ്രാർത്ഥിച്ചിട്ടുണ്ട്.
അതിനിടെയാണ് കഴിഞ്ഞ ദിവസം ആ കുഞ്ഞുങ്ങൾക്ക് പനി ബാധിച്ചെന്ന വാർത്ത പ്രചരിച്ചത്. അതോടെ നന്മയുള്ള ഓരോ മനുഷ്യനും പ്രാർത്ഥിച്ചത് അവർക്ക് വേണ്ടിയായിരുന്നു. കുഞ്ഞുങ്ങളെ ബാധിച്ച പനി അതാവരുതേയെന്ന് ഒരായിരം വട്ടം കേരള ജനത പ്രാർത്ഥിക്കുകയായിരുന്നു. ആ കുഞ്ഞുങ്ങൾ തങ്ങളുടെ അമ്മ ലിനിയെ പോലെ മനുഷ്യത്വമുള്ള ത്യാഗ മനോഭാവമുള്ളവരായി വളരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഋതുവിന്റേയും സിദ്ധാർത്ഥിന്റേയും കഥകളും ചിത്രങ്ങളും മാധ്യമങ്ങൾ വഴി നാമറിഞ്ഞു. പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ ആ കുഞ്ഞുങ്ങൾ നമ്മുടെ കൂടി മക്കളെന്ന് കരുതി നെഞ്ചോട് ചേർക്കുകയായിരുന്നു വിശ്വാസികൾ. മതവും ജാതിയും നോക്കി മനുഷ്യന് വിലയിടുന്ന കാലത്ത് പള്ളിയിലെ ഉസ്താദിന്റെ പ്രാർത്ഥനക്കും ആമീൻ പറയുന്ന വിശ്വാസികളുടേയും നന്മയെ നാടറിയുകയാണ്. ലിനിയുടെ മക്കൾക്ക് വരുന്ന ഏതസുഖവും നമ്മുടെ മക്കൾക്ക് വരുന്നതു പോലെയാണ്. പ്രാർത്ഥന കഴിഞ്ഞിറങ്ങുമ്പോഴും വിശ്വാസികൾ ആ കുഞ്ഞുങ്ങൾക്ക് നന്മ നേരുകയായിരുന്നു.