- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ചത് മൂന്നു തവണയായി നടത്തിയ ഗൂഢാലോചനയെ തുടർന്നെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്; ഗൂഢാലോചന നടന്നത് അബാദ് പ്ലാസയിലും ജോർജേട്ടൻസ് പൂരത്തിന്റെ സെറ്റിലും; റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മറുനാടന്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ പൊലീസ് അങ്കമാലി മജ്‌സ്‌ട്രേറ്റ് മുൻപാകെ സമർപ്പിച്ച റിമൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക്. കേസിൽ നേരത്തെ അറസ്റ്റിലായ പൾസർ സുനിയും ദിലീപും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ഇതു തെളിക്കുന്നതിന് ആവശ്യമായ തെളിവുകൾ പൊലീസിന് ലഭിച്ചെന്നുമാണ് റിപ്പോർട്ടിലുള്ളത്. ജൂൺ 28-ന് 11-ാം പ്രതിയായ ദിലീപിനെ ചോദ്യം ചെയ്തപ്പോൾ ഒന്നാം പ്രതിയായ പൾസർ സുനിയുമായി നേരിൽ കണ്ടിട്ടേയില്ലെന്നാണ് മൊഴി നൽകിയിരുന്നത്. കേസിന്റെ ഗൂഢാലോചന നടന്നത് രണ്ടു ഘട്ടത്തിലാണ്. ആദ്യ ഗൂഢാലോചന 2013 മാർച്ച് 28ന് അബാദ് പ്ലാസാ ഹോട്ടലിലെ 410 നമ്പർ മുറിയിലാണ് നടന്നത്. ഇവിടെ ദിലീപിനൊപ്പം സുനിയും താമസിച്ചു. രണ്ടാമത്തേത് ജോർജേട്ടൻസ് പൂരം സിനിമയുടെ ഷൂട്ടിങ് സെറ്റിൽവച്ചാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൃശൂരിലെ സെറ്റിലെ കാരവാന്റെ പുറകിൽവച്ചാണ് വീണ്ടും ഗൂഢലോചന നടന്നത്. തൃശൂരിലെ ഗരുഡ ഹോട്ടലിൽ സുനി എത്തിയതിന്റെ രേഖകൾ പൊലീസിന് കിട്ടിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2013 മാർച്ച് മു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ പൊലീസ് അങ്കമാലി മജ്‌സ്‌ട്രേറ്റ് മുൻപാകെ സമർപ്പിച്ച റിമൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക്.
കേസിൽ നേരത്തെ അറസ്റ്റിലായ പൾസർ സുനിയും ദിലീപും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ഇതു തെളിക്കുന്നതിന് ആവശ്യമായ തെളിവുകൾ പൊലീസിന് ലഭിച്ചെന്നുമാണ് റിപ്പോർട്ടിലുള്ളത്. ജൂൺ 28-ന് 11-ാം പ്രതിയായ ദിലീപിനെ ചോദ്യം ചെയ്തപ്പോൾ ഒന്നാം പ്രതിയായ പൾസർ സുനിയുമായി നേരിൽ കണ്ടിട്ടേയില്ലെന്നാണ് മൊഴി നൽകിയിരുന്നത്.
കേസിന്റെ ഗൂഢാലോചന നടന്നത് രണ്ടു ഘട്ടത്തിലാണ്. ആദ്യ ഗൂഢാലോചന 2013 മാർച്ച് 28ന് അബാദ് പ്ലാസാ ഹോട്ടലിലെ 410 നമ്പർ മുറിയിലാണ് നടന്നത്. ഇവിടെ ദിലീപിനൊപ്പം സുനിയും താമസിച്ചു. രണ്ടാമത്തേത് ജോർജേട്ടൻസ് പൂരം സിനിമയുടെ ഷൂട്ടിങ് സെറ്റിൽവച്ചാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൃശൂരിലെ സെറ്റിലെ കാരവാന്റെ പുറകിൽവച്ചാണ് വീണ്ടും ഗൂഢലോചന നടന്നത്. തൃശൂരിലെ ഗരുഡ ഹോട്ടലിൽ സുനി എത്തിയതിന്റെ രേഖകൾ പൊലീസിന് കിട്ടിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ 2013 മാർച്ച് മുത്ൽ 2016 നവംബർ മാസം വരെയുള്ള കാലയളവിൽ ഇരുവരും നേരിൽക്കണ്ടെന്നും ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണു കത്ത് കൈമാറാൻ ദിലീപിന്റെ വീട്ടിൽ എത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആക്രമണം സംബന്ധിച്ച് പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നും ഇതിനി ദൃക്‌സാക്ഷികളുണ്ടെന്നും പൊലീസ് പറയുന്നു. നടിയെ ആക്രമിച്ച് പകർത്തുന്ന ദൃശ്യങ്ങൾ മോർഫിങ് നടത്തിയ ദൃശ്യങ്ങൾ ആകരുതെന്നുംദിലീപ് സുനിയോട് നിർദ്ദേശിച്ചിരുന്നു. ദൃശ്യങ്ങൾ യഥാർഥമെന്ന് തനിക്ക് ബോധ്യപ്പെടണമെന്നും ദീലിപ് സുനിയോട് പറഞ്ഞിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.