ദേശീയ ദീനാഘോഷങ്ങളുടെ ആരവങ്ങളും ആഘോഷങ്ങളും കെട്ടടങ്ങിയെങ്കിലും പലരും ഇപ്പോഴും വാഹനങ്ങളിലെ സ്റ്റിക്കർ നീക്കാത്തവരാണ്. എന്നാൽ ഇത്തരക്കാരെ പിടികൂടി കനത്ത പിഴ ഈടാക്കാനാണ് റോയൽ ഒമാൻ പൊലീസിന്റെ തീരുമാനം. ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ പതിച്ചിരിക്കുന്ന സ്റ്റിക്കർ എത്രയും വേഗം നീക്കം ചെയ്യാനും പൊലീസ് മുന്നറിയിപ്പ് നല്കിയിരിക്കുന്നു.

കഴിഞ്ഞ നവംബർ 18 മുതൽ അനുവദിച്ചിരുന്ന സമയം തീർന്നതിനാലാണ് പൊലീസ് പിഴ ഈടാക്കലുമായി രംഗത്തെത്തിയത്. നവംബർ അവസാനത്തോടെ ആഘോഷങ്ങൾ അവസാനിച്ചെങ്കിലും വാഹനങ്ങളിലെ ഡെക്കറേഷൻ ഡിസംബർ പകുതി വരെ തുടരാൻ അനുവദിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും സ്റ്റിക്കർ മാറ്റാത്തവർക്കാണ് ഇപ്പോൾ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.