- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്ര നിർമ്മാണത്തിനായി 80,000 രൂപ പിരിച്ചു നൽകിയിട്ടും ആവശ്യപ്പെട്ടത് ആയിരം രൂപ കൂടി; നൽകാനാകില്ലെന്ന് പറഞ്ഞതോടെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ആർഎസ്എസിനെതിരെ പരാതിയുമായി അദ്ധ്യാപകൻ
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ആയിരം രൂപ സംഭാവന നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് സ്‌കൂളിൽ നിന്ന് അദ്ധ്യാപകനെ പിരിച്ചുവിട്ടു. ഉത്തർപ്രദേശിലെ ജഗദീഷ്പൂർ ആണ് സംഭവം. ആർഎസ്‌എസ് നടത്തുന്ന സരസ്വതി ശിശു മന്ദിറിലെ അദ്ധ്യാപകനായ യശ്വന്ത് പ്രതാപ് സിംഗാണ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ എട്ട് മാസത്തെ ശമ്പളം സ്‌കൂൾ തടഞ്ഞുവെന്നും ഇദ്ദേഹം പറയുന്നു.
ആയിരം രൂപ സംഭാവന നൽകാത്തതിനാലാണ് തന്നെ പുറത്താക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ എട്ടുമാസത്തെ ശമ്പളം സ്‌കൂൾ അധികൃതർ പിടിച്ചുവച്ചിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി താൻ 80,000 രൂപ പിരിച്ചു നൽകിയിരുന്നതായും സിങ് പറയുന്നു.
ഫണ്ട് പിരിവിനായി സ്‌കൂളിൽ എത്തിയ ആർഎസ്എസ് ജില്ലാ പ്രചാരക് ആയിരം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. നൽകാനാവില്ലെന്ന് പറഞ്ഞപ്പോൾ, സ്‌കൂൾ അധികൃതർ മോശമായി പെരുമാറുകയും പിരിച്ചു വിടുകയും ചെയ്തു എന്ന് സിങ് പറയുന്നു. വിഷയത്തിൽ ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ജീവനക്കാർക്കും ഫണ്ട് ശേഖരണത്തിനായി റസീപ്റ്റ് ബുക്കുകൾ നൽകിയിരുന്നുവെന്നും ആദ്യം പണം തരാമെന്ന് സമ്മതിച്ച സിങ് പിന്നീട് വാക്ക് മാറുകയായിരുന്നുവെന്നും സ്‌കൂൾ പ്രിൻസിപ്പൽ ധീരേന്ദ്ര പറഞ്ഞു. ഫണ്ട് പിരിവിന് ആരേയും നിർബന്ധിച്ചിട്ടില്ലെന്നും സിങ് അദ്ധ്യാപനത്തിൽ താത്പര്യം കാണിച്ചിരുന്നില്ലെന്നും ആർഎസ്എസ് ജില്ലാ പ്രചാരക് സത്യേന്ദ്ര പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ