ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി റെനി പൗലോസിനെ വെസ്‌റ്റേൺ റീജിയൻ നിർദ്ദേശിച്ചു. ഫോമയുടെ ജോയിന്റ് സെക്രട്ടറിയായും, നാഷണൽ കമ്മിറ്റി അംഗമായും ഇതിനോടകം കഴിവ് തെളിയിച്ച റെനിയെ, മികച്ച വ്യക്തിത്വവും കാര്യപ്രാപ്തിയുമുള്ള വനിത നേതാവായി എല്ലാ റീജിയനുകളിൽ നിന്നുള്ളവരും പിന്തുണയ്ക്കുന്നു. ഫോമയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു വനിതാ പ്രാതിനിധ്യം ഏവരും അംഗീകരിക്കുന്നു. ഈ പൊതുവായ ആവശ്യത്തെ മാനിച്ചുകൊണ്ടും, സ്വന്തം വ്യക്തിത്വത്തിലുള്ള ആത്മവിശ്വാസത്തോടെ കൂടിയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുവാൻ താത്പര്യപ്പെട്ടത് എന്ന് റെനി അറിയിച്ചു.

സ്‌നേഹത്തിന്റെ ഭാഷയിൽ സംസാരിക്കുകയും എപ്പോഴുംസന്തോഷത്തോടെ ഇടപെടുകയും ചെയ്യുന്ന റെനി എല്ലാവരുടേയും സ്‌നേഹത്തിന്റേയും കരുതലിന്റേയും ഭാഗമായിക്കഴിഞ്ഞു. ജൂലൈയിൽ നടക്കുന്ന ഫോമയുടെ ഇലക്ഷനിൽ, ജനങ്ങളുടെ സഹകരണവും സമ്മതിദാനാവകാശവും കൊണ്ട് ആ സ്ഥാനം അലങ്കരിക്കുമെന്നുള്ളതിൽ ആർക്കും സംശയമില്ലന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ടോജോ തോമസ് അറിയിച്ചു. റെനി പൗലോസിന്റെ സാന്നിധ്യവും പ്രവർത്തനങ്ങളും ഫോമയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും. 'മങ്ക' അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന റെനിയും കുടുംബവും സാൻ ഫ്രാൻസിസ്‌കോയിൽ താമസിക്കുന്നു.