- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കൊരു നല്ല റോൾ താടാ.. എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച റോളായിരുന്നു ആനക്കാട്ടിൽ ഈപ്പച്ചൻ; മരിക്കുന്നതിന് മുൻപ് സോമൻ തന്നോടെ ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തി രഞ്ജി പണിക്കാർ
തിരുവനന്തപുരം: ആനക്കാട്ടിൽ ഇപ്പച്ചൻ- മലയാളം സിനിമാ പ്രേമികളൊന്നും എളുപ്പത്തിൽ ഈ കഥാപാത്രത്തിന്റെ പേര് മറക്കില്ല. സോമൻ എന്ന മഹാനടൻ അനശ്വരമാക്കിയ കഥാപാത്രമാണ് ലേലം സിനിമയിലെ ആനക്കാട്ടിൽ ഈപ്പച്ചൻ. സുരേഷ് ഗോപി ചിത്രത്തിലെ സോമന്റെ ഡയലോഗുകൾ എല്ലാക്കാലെയും ഹിറ്റാണ് താനും. സോമന്റെ അന്ത്യനാളുകളിലെ ചിത്രമായിരുന്നു ലേലം. എന്തായാലും ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. രഞ്ജി പണിക്കരായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സോമൻ തന്നെ ചോദിച്ചു വാങ്ങിയ റോളായിരുന്നു ആനക്കാട്ടിൽ ഈപ്പച്ചനെന്നാണ് രഞ്ജി പണിക്കർ വെളിപ്പെടുത്തിയത്. മരിക്കുന്നതിന് മുൻപ് എനിക്കൊരു നല്ല റോൾ താടാ എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച ഒന്നാണെന്ന് രഞ്ജി പണിക്കർ പറയുന്നു. ''ഞാൻ നായകനൊന്നും അല്ലല്ലോ എനിക്ക് എന്തിനാടാ ഈ സിനിമയിൽ ഇത്രയും നീളൻ ഡയലോഗുകൾ എന്നായിരുന്നു കഥാപാത്രത്തെക്കുറിച്ച് കേട്ട സോമൻ ചേട്ടന്റെ ആദ്യപ്രതികരണം. സോമൻ ചേട്ടൻ ഞാൻ ഈപ്പച്ചന് വേണ്ടി എഴുതിയ ഡയലോഗ് വായിച്ചു നോക്കിയിട്ട് എന്നോട് ദേഷ്യപെടുകയാണ് ചെയ്തു കൊണ്ട
തിരുവനന്തപുരം: ആനക്കാട്ടിൽ ഇപ്പച്ചൻ- മലയാളം സിനിമാ പ്രേമികളൊന്നും എളുപ്പത്തിൽ ഈ കഥാപാത്രത്തിന്റെ പേര് മറക്കില്ല. സോമൻ എന്ന മഹാനടൻ അനശ്വരമാക്കിയ കഥാപാത്രമാണ് ലേലം സിനിമയിലെ ആനക്കാട്ടിൽ ഈപ്പച്ചൻ. സുരേഷ് ഗോപി ചിത്രത്തിലെ സോമന്റെ ഡയലോഗുകൾ എല്ലാക്കാലെയും ഹിറ്റാണ് താനും. സോമന്റെ അന്ത്യനാളുകളിലെ ചിത്രമായിരുന്നു ലേലം. എന്തായാലും ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
രഞ്ജി പണിക്കരായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സോമൻ തന്നെ ചോദിച്ചു വാങ്ങിയ റോളായിരുന്നു ആനക്കാട്ടിൽ ഈപ്പച്ചനെന്നാണ് രഞ്ജി പണിക്കർ വെളിപ്പെടുത്തിയത്. മരിക്കുന്നതിന് മുൻപ് എനിക്കൊരു നല്ല റോൾ താടാ എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച ഒന്നാണെന്ന് രഞ്ജി പണിക്കർ പറയുന്നു.
''ഞാൻ നായകനൊന്നും അല്ലല്ലോ എനിക്ക് എന്തിനാടാ ഈ സിനിമയിൽ ഇത്രയും നീളൻ ഡയലോഗുകൾ എന്നായിരുന്നു കഥാപാത്രത്തെക്കുറിച്ച് കേട്ട സോമൻ ചേട്ടന്റെ ആദ്യപ്രതികരണം. സോമൻ ചേട്ടൻ ഞാൻ ഈപ്പച്ചന് വേണ്ടി എഴുതിയ ഡയലോഗ് വായിച്ചു നോക്കിയിട്ട് എന്നോട് ദേഷ്യപെടുകയാണ് ചെയ്തു കൊണ്ടിരുന്നത്.
ഡബ്ബ് ചെയ്യുമ്പോഴും ഞാൻ ഡയലോഗുകൾ പറഞ്ഞു കൊടുക്കുമ്പോൾ കുറച്ചു കഴിഞ്ഞു 'നീ പറയുമ്പോലെ എനിക്ക് പറയാൻ പറ്റില്ല ' എന്നൊക്കെ പറഞ്ഞു എന്നോട് പിണങ്ങി, പിന്നീടു സ്റ്റുഡിയോയുടെ വെളിയിൽ ചെന്നിരിക്കും. കുറച്ചു കഴിഞ്ഞു എന്നെവിളിച്ചു ''എടാ ഒരു സിഗരറ്റ് ഉണ്ടെങ്കിൽ താ ' എന്നും പറഞ്ഞു വീണ്ടും വരും - രഞ്ജി പണിക്കർ പറയുന്നു.