ഞ്ജിനി എന്ത് പറഞ്ഞാലും അധിക്ഷേപിക്കാനും വിമർശിക്കാനും തെറി പറയാനും ഒരു കൂട്ടരുണ്ട്. പ്രത്യേകിച്ചും ഫേസ്‌ബുക്കിൽ. ഇത്തരം അധിക്ഷേപങ്ങളുടെ ഇരയാണ് താനെന്നാണ് രജ്ഞിനി പറയുന്നത്. ഇത്തരം വിമർശനങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുന്നതാണ് സ്വസ്ഥത നൽകുന്നതും സൈബർ നിയമങ്ങൾ ശക്തമാകാത്തതാണ് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതെന്നും രഞ്ജിനി പറയുന്നു.

എല്ലാ വിഷയങ്ങളിലും സ്വന്തം അഭിപ്രായം ഉള്ള രഞ്ജിനിക്ക് പുതിയ മദ്യനയത്തിന്റെ കാര്യത്തിലുമുണ്ട് വ്യക്തമായ അഭിപ്രായം. മദ്യ നിരോധനം ഭാഗികമായി നടത്തുന്നതിനോട് യോജിപ്പില്ലെന്നും പഞ്ചനക്ഷത്ര ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും മാത്രം പ്രവർത്തിക്കുന്നത് എങ്ങനെ മദ്യനിരോധനമാകുമെന്നുമാണ് രഞ്ജിനി ചോദിക്കുന്നത്. .

മിലിട്ടറി ക്വാട്ടയിൽ തുച്ഛമായ തുകക്ക് ലഭിക്കുന്ന മദ്യം കരിഞ്ചന്തയിൽ സുലഭമാണ്. അതുപോലെ തന്നെ'ത്രീ സ്റ്റാർ ബാറുകളിൽ പോയി രണ്ട് പെഗ്ഗ് കഴിച്ചിരുന്നവർ ഇനിമുതൽ ബീവറേജിൽ നിന്ന് ഒരു കുപ്പി വാങ്ങും അത് എങ്ങനെയാണ് മദ്യ നിരോധനത്തിന് സഹായകരമാകുക. നിരോധിക്കുന്നെങ്കിൽ അത് പൂർണമായി തന്നെ നിരോധിക്കണമെന്നാണ് രഞ്ജിനി പറയുന്നത്.