തിരുവനന്തപുരം: കാമുകന്റെ താൽപ്പര്യ പ്രകാരം നഗ്ന ഫോട്ടുകൾ അയച്ച കാമുകി ഒടുവിൽ കുടുങ്ങി. നഗ്‌ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി യുവതിയിൽ നിന്ന് പണം തട്ടിയ ഇരുപതുകാരനെ ഒടുവിൽ കുടുക്കിയത് ബന്ധുക്കളുടെ ഇടപെടലായിരുന്നു.

തുടർന്നള്ള അന്വേഷണത്തിൽ പാലക്കാട് ആലത്തൂർ പാടൂർ നെയിത്തിയാം പറമ്പു വീട്ടിൽ രഞ്ജിത്ത് പൊലീസിന്റെ പിടിയിലുമായി. ഫേസ്‌ബുക്കിലൂടെ കടുത്ത പ്രണയത്തിലായ യുവതി ഇയാൾ ആവശ്യപ്പെട്ടതിനെ തുടർന്ന് വാട്സ് ആപ്പിലൂടെ നഗ്‌ന ഫോട്ടോകൾ കൈമാറിയിരുന്നു. ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീക്ഷണി. ഇതോടെ യുവതി പ്രതിസന്ധിയിലായി.

യുവതിയെ ഭീക്ഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടു കളിലേയ്ക്ക് പണം നിക്ഷേപിച്ചു. യുവതിയുടെ ബന്ധുക്കളുടെ ഫോൺ നമ്പരുകളിലേയ്ക്ക് നഗ്‌ന ഫോട്ടോകൾ അയയ്ക്കുമെന്ന് ഭീക്ഷണി ഉയർത്തിയതോടെ യുവതി പണം നൽകാൻ തുടങ്ങുകയായിരുന്നു. എല്ലാം അതിരു കടന്നപ്പോൾ ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കരുതലോടെ വലവിരിച്ച് വിരുതനെ പൊലീസ് പിടികൂടുകയായിരുന്നു.

യുവതിയുടെ അക്കൗണ്ടിൽ നിന്ന് വൻതോതിൽ പണം നഷ്ടപ്പെടുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടുവെന്നാണ് സൂചന. ഇതേ തുടർന്നാണ് ബന്ധുക്കൾക്ക് സംശയം തുടർന്നത്. ഈ ചോദ്യം ചെയ്യലിലാണ് യുവതി എല്ലാം തുറന്നു പറഞ്ഞതെന്നാണ് സൂചന.