- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ നഷ്ടമായേക്കും; ഒമാനിൽ സ്വദേശിവത്കരണത്തിന് ശുപാർശ
മസ്‌കറ്റ്: ഉയർന്ന തസ്തികകളിൽ നിന്നും പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാൻ മജ്‌ലിസ് അശുറ ശുപാർശ ചെയ്തു. ഒമാനിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. . മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സ്വദേശിവത്കരണം സംബന്ധിച്ചുള്ള ചർച്ചയിലാണ് ശൂറ അംഗങ്ങൾ മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുള്ള ബിൻ നാസർ അൽബക്രിക്ക് മുൻപാക
മസ്‌കറ്റ്: ഉയർന്ന തസ്തികകളിൽ നിന്നും പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാൻ മജ്‌ലിസ് അശുറ ശുപാർശ ചെയ്തു. ഒമാനിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. . മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സ്വദേശിവത്കരണം സംബന്ധിച്ചുള്ള ചർച്ചയിലാണ് ശൂറ അംഗങ്ങൾ മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുള്ള ബിൻ നാസർ അൽബക്രിക്ക് മുൻപാകെ ഈ നിർദ്ദേശം വച്ചത്.
വിദേശികൾ വഹിക്കുന്ന തൊഴിൽ സ്ഥാനങ്ങൾക്ക് തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള സ്വദേശികൾക്ക് അതേ വേതനം തന്നെ നൽകണം എന്നും ശൂറ അംഗങ്ങൾ നിർദേശിച്ചു. ഇന്ത്യക്കാർ ഉൾപ്പെടെ 16 ലക്ഷത്തോളം വിദേശജീവനക്കാർ സ്വകാര്യമേഖലയിൽ ജോലിയെടുക്കുന്നുണ്ട്.
പുതുക്കിയ വിദ്യാഭ്യാസ പദ്ധതിയുടെയും പഠന നിലവാരങ്ങളുടെയും ഫലമായി ഉയർന്ന തസ്തികകൾ കൈകാര്യം ചെയ്യാൻ സ്വദേശികൾക്കും പ്രാവീണ്യം ലഭിച്ചു. എന്നാലും ആരോഗ്യരംഗത്ത് ഡോക്ടർമാരുടേത് അടക്കമുള്ള തസ്തികകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ള സ്വദേശികൾ കുറവാണെന്നും നിരീക്ഷിക്കപ്പെടുന്നു. അതിനാൽ ഈ രംഗം വിദേശികൾ തന്നെ കയ്യടക്കുമെന്നും വിലയിരുത്തപ്പെടുന്നു.