- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2022 ആകുമ്പോഴേക്കും വിദേശികളുടെ എണ്ണം പത്ത് ലക്ഷമായി കുറയ്ക്കും; വിദേശി ജനസംഖ്യ നിയന്ത്രിക്കാൻ കുവൈത്തിൽ പുതിയ നിയമം കൊണ്ടുവരാൻ നീക്കം
കുവൈത്തിലെ വിദേശികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യത്ത് പുതിയ നിയമം കൊണ്ടു വരാനുള്ള നീക്കം ശക്തമാകുന്നു. വിദേശി ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരാൻ സർക്കാർ നീക്കം ശക്തമാകുന്നത്. ഇതുസംബന്ധിച്ച കരടു നിയമം പണിപ്പുരയിലാണെന്ന് തൊഴിൽ സാമൂഹിക മന്ത്രാലയം അധികൃതർ വ
കുവൈത്തിലെ വിദേശികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യത്ത് പുതിയ നിയമം കൊണ്ടു വരാനുള്ള നീക്കം ശക്തമാകുന്നു. വിദേശി ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരാൻ സർക്കാർ നീക്കം ശക്തമാകുന്നത്. ഇതുസംബന്ധിച്ച കരടു നിയമം പണിപ്പുരയിലാണെന്ന് തൊഴിൽ സാമൂഹിക മന്ത്രാലയം അധികൃതർ വെളിപ്പെടുത്തി.
2022 ആവുമ്പോഴേക്കും രാജ്യത്തെ വിദേശികളുടെ എണ്ണം പത്ത് ലക്ഷമായി കുറക്കുകയാണ് ലക്ഷ്യം. നിലവിൽ ഇത് 25 ലക്ഷത്തോളമാണ്. സ്വദേശികളാവട്ടെ 12 ലക്ഷത്തിൽ താഴെ മാത്രവും. ഏഴു വർഷം കൊണ്ട് വിദേശികളുടെ എണ്ണം പകുതിയലധികം കുറക്കുക എത്രമാത്രം പ്രായോഗികമാവുമെന്ന ആശങ്ക അധികൃതർക്കുണ്ട്. എന്നാൽ, കടുത്ത നടപടികളുമായി അതിനുള്ള ശ്രമം നടത്താൻ തന്നെയാണ് തീരുമാനം.
അടുത്തിടെ, തൊഴിൽ, ആഭ്യന്തര മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ പഠനത്തിൽ രാജ്യത്തെ വിദേശികളുടെ എണ്ണം അതിവേഗം വർധിച്ചുവരികയാണെന്ന് കണ്ടത്തെിയിരുന്നു. വിവിധ തലത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടും ഇതിന് തടയിടാനായിട്ടില്ലെന്ന് വിലയിരുത്തിയ അധികൃതർ നിലവിലെ അവസ്ഥ തുടർന്നാൽ രാജ്യത്തെ സ്വദേശിവിദേശി അന്തരം വർധിക്കുമെന്നും അതിനിട നൽകാത്ത രൂപത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നുമാണ് നിർദ്ദേശിച്ചത്.ഇതിന്റെ ഭാഗമായാണ് കരടുനിയമം ഒരുങ്ങുന്നത്.
അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട പോലെ വിദേശ രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് തൊഴിലിനായി വരുന്നവർക്ക് വാർഷിക ക്വോട്ട
നിശ്ചയിക്കുകയാണ് വിദേശികളുടെ എണ്ണം കുറക്കാൻ സർക്കാർ ആലോചിക്കുന്ന പ്രധാന മാർഗം. ഒരേസമയം രാജ്യതാൽപര്യം മുൻ നിർത്തിയും വിദേശികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചുമായിരിക്കും ഇത് നടപ്പാക്കുക. നിലവിൽ ഓരോ രാജ്യത്തു നിന്നുമുള്ളവർ ഏതൊക്കെ മേഖലയിലാണ് ജോലി ചെയ്യുന്നത് എന്ന് കണ്ടത്തെിയശേഷമേ ക്വോട്ട നിശ്ചയിക്കൂ. ചില തസ്തികകളിലേക്ക് ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന നൽകുകയും വിദഗ്ദ സേവനം ആവശ്യമായ തസ്തികകളെ ക്വോട്ട സംവിധാനത്തിൽ നിന്നൊഴിവാക്കുകയും ചെയ്യും.
അതേസമയം നേരത്തേ ആലോചിച്ചിരുന്ന വിദേശികളുടെ കുവൈത്തിലെ താമസത്തിന് കാലപരിധി നിശ്ചയിക്കുന്ന സംവിധാനം നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്നാണ് സൂചന. വിവിധ വിഭാഗങ്ങൾക്ക് അഞ്ച് വർഷം, പത്ത് വർഷം എന്നിങ്ങനെ കാലാവിധി നിശ്ചയിക്കുന്ന ബിൽ നേരത്തേ പാർലമെന്റിൽ പാസായിരുന്നു.
എന്നാൽ, ഇത് നടപ്പാക്കിയാൽ വിസക്കച്ചവടക്കാർക്ക് മനുഷ്യക്കടത്തിന് വളംവച്ചുകൊടുക്കുകയാവും ഫലം എന്നവിലയിരുത്തലിനെ തുടർന്നാണ് വേണ്ടെന്നുവെക്കുന്നതെന്ന് തൊഴിൽ മന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചു. ആസുത്രണവികസന വകുപ്പിന്റെ കൂടി ചുമതലയുള്ള്ള തൊഴിൽസാമൂഹിക മന്ത്രി ഹിന്ദ് അൽസബീഹിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പട്ട് അടിയന്തര ചർച്ചകൾ നടന്നുവരികയാണ്