ന്യൂയോർക്ക്: നവംബർ രണ്ടിന് നടന്ന അമേരിക്കയിലെ പൊതുതെരഞ്ഞെടുപ്പിൽ ഇതുവരെ ഫലം പ്രഖ്യാപിക്കാതിരുന്ന ന്യുയോർക്ക് 22 കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ യുഎസ് പ്രതിനിധി ആന്റണി ബ്രിൻദിസിയെ 109 വോട്ടുകൾക്ക് പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ക്ലോസിയ ഡനി വിജയിച്ചതായി ന്യുയോർക്ക് ജഡ്ജി വെള്ളിയാഴ്ച വിധി പ്രസ്താവിച്ചു.

ഇതോടെ യുഎസ് ഹൗസിൽ ഡമോക്രാറ്റിക് പാർട്ടിക്ക് 221, റിപ്പബ്ലിക്കൻ പാർട്ടിക്ക് 211 സീറ്റുകളും ലഭിച്ചു. വിധിയെ തുടർന്ന് യുഎസ് ഹൗസ് പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുക്കാൻ കോടതി അനുമതി നൽകി. മൂന്നു മാസം ബാലറ്റ് പേപ്പറുകളും വോട്ടിങ്ങ് ടാബുലേഷനും വിശദമായി പരിശോധിച്ചതിനുശേഷമാണ് ജഡ്ജി സ്‌ക്കോട്ട് ഡലികോന്റി തീരുമാനമെടുത്തത്.

സ്റ്റേറ്റ് അപ്പീൽ കോർട്ടിന് കേസ് പുനഃപരിശോധിക്കാൻ സമയം അനുവദിക്കണമെന്നും അതുവരെ തിരഞ്ഞെടുപ്പ് സർട്ടിഫൈ ചെയ്യരുതെന്നും, സ്‌ക്കോട്ടിന്റെ അറ്റോർണിമാർ വാദിച്ചെങ്കിലും ജഡ്ജി പരിഗണിച്ചില്ല.

ക്ലോഡിയാ സത്യപ്രതിജ്ഞ ചെയ്താലും, നിയമപരമായിട്ടല്ല വിജയം എന്ന് ബോധ്യപ്പെട്ടാൽ ഇവരെ യുഎസ് ഹൗസ് പ്രതിനിധി സഭയിൽ നിന്നും പുറത്താക്കുന്നതിനും പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു അധികാരമുണ്ടെന്ന് ജഡ്ജി വിധി ന്യായത്തിൽ ചൂണ്ടികാട്ടി.