ഫിലാഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് ഓവർസീസ് കോൺഗ്രസ്സ് കേരളാ ചാപ്റ്റർ (പെൻസിൽവാനിയ ) ന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക്ദിനം ആഘോഷിച്ചു. ജനു . 31 ന് പ്രസിഡന്റ് കുര്യൻ രാജൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ  ഐ.എൻ.ഒ.സി നാഷണൽ പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിങ് മുുഖ്യാതിഥി ആയിരുന്നു.

സാക്കറി സാബു അമേരിക്കൻ ദേശീയഗാനവും തോമസ് എബ്രഹാം ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു . ജനറൽ സെക്രട്ടറി സന്തോഷ് എബ്രഹാം കാര്യപരിപാടികൾക്ക് നേതൃത്വം നല്കി. ഫിലിപ്പോസ് ചെറിയാൻ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി .കേരളാ ചാപ്റ്റർനാഷണൽ ചെയർമാൻ കളത്തിൽ വർഗീസ് , കേരളാചാപ്റ്റർ നാഷണൽ പ്രസിഡനറ് ജോബി ജോർജ് , നാഷണൽ ട്രസ്‌റിബോർഡ് വൈസ് ചെയർമാൻ ജോസ് കുന്നേൽ , കേരളാചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ യോഹന്നാൻ ശങ്കരത്തിൽ , മുൻജനറൽ സെക്രട്ടറി സാബുസ്‌കറിയ എന്നിവർ ആശംസകൾ നേർന്നു. പി.ആർ.ഒ ഡാനിയേൽ പി തോമസ്സ് സ്‌പോൺസർമാരെ പരിചയപ്പെടുത്തി .സെക്രട്ടറി ചെറിയാൻ കോശി നന്ദി പ്രകാശിപ്പിച്ചു .

തുടർന്നുനടന്ന സാംസ്‌കാരിക പരിപാടികൾക്ക് ജീമോൻ ജോർജ് , ബെൻസൺ വർഗീസ് എന്നിവർ നേതൃത്വം നല്കി . നിമ്മീ ദാസിന്റെ നേതൃത്വത്തിലുള്ള ഭരതം ഡാൻസ് അക്കാദമിയുടെ നൃത്തപരിപാടികൾ, സുമോദ് നെല്ലിക്കാല, സാബുപാമ്പാടി ,ബിജു എബ്രഹാം തുടങ്ങിയവരുടെ ഗാനങ്ങൾ, സുരാജ് അവതരിപ്പിച്ച മിമിക്രി എന്നിവയോടൊപ്പം ആസ്വാദ്യമായ ഡിന്നറും റിപ്പബ്ലിക്ദിനാഘോഷങ്ങൾക്ക് കൊഴുപ്പേകി.