ഡാളസ്: ഐഎൻഒസി (കേരളാ) ടെക്‌സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗാർലന്റ് കിയാ റസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ റിപ്പബ്ലിക്ക് ദിനാഘോഷവും അഡ്വ. ലാലി വിൻസെന്റിന് (കെപിസി െൈവെസ് പ്രസിഡന്റ്) സ്വീകരണവും നടന്നു. ചിപ്പി ആന്റണി, ജോതം സൈമൺ തുടങ്ങിയവരുടെ ദേശീയഗാനത്തോടുകൂടി സമ്മേളനത്തിന് തുടക്കം കുറിച്ചു. ജോസഫ് എബ്രഹാം (ടെക്‌സാസ് ചാപ്റ്റർ പ്രസിഡന്റ്) തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹത്തിന് ധാർമ്മിക പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു.

ബോബൻ കൊടുവത്ത് (ഐഎൻഒസി) റീജിയൻ വൈസ് പ്രസിഡന്റ്) സ്വാഗതപ്രസംഗം നിർവ്വഹിച്ചു. പിപി ചെറിയാൻ (ടെക്‌സാസ് ചാപ്റ്റർ ജോയിന്റ് സെക്രട്ടറി), പ്രദീപ് നാഗന്നൂലിൽ (യൂണിറ്റ് ട്രഷറർ), ഫിലിപ്പ് തോമസ്സ് (വേൾഡ് മലയാളി ഡാളസ് ചാപ്റ്റർ പ്രസിഡന്റ്) തടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.

വിശിഷ്ടാതിഥി അഡ്വ. ലാലി വിൻസെന്റ് തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങൾ വിചാരണ ചെയ്യപ്പെടേണ്ടത് കോടതികളിലാണെന്നും അതൊരിക്കലും മാദ്ധ്യമങ്ങളിൽ ആകരുതെന്നും ഓർമ്മിപ്പിച്ചു. പിതൃതുല്യനെന്ന് ആണയിട്ട് പറയുകയും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് നാഴികയ്ക്ക് നാൽപ്പതുവട്ടം മൊഴി മാറ്റി പറയുകയും ചെയ്യുന്ന സരിതയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ലാലി വിൻസെന്റ് അഭിപ്രായപ്പെട്ടു.



ടെക്‌സാസ് ചാപ്റ്ററിന്റെ സ്‌നേഹോപഹാരം ജോയി ആന്റണി (യൂണിറ്റ് സെക്രട്ടറി), ലാലി വിൻസെന്റിന് സമ്മാനിച്ചു. ജോർജ്ജ് തോമസ് (യൂണിറ്റ് വൈസ് പ്രസിഡന്റ്) നന്ദിപ്രകടനം നടത്തി. ശ്രോതാക്കളുടെ മനസ്സിനെ തൊട്ടുണർത്തുന്ന പല്ലവി ഓർക്കസ്്രടയുടെ ഗാനമേളയോടുകൂടി ഡിന്നറിന് തുടക്കം കുറിച്ചു.