ഡേവി (ഫ്‌ളോറിഡ): ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 67-ാമത് റിപ്പബ്ലിക് ദിനം ഡേവിയിലുള്ള മഹാത്മാഗാന്ധി സ്‌ക്വയറിൽ ആഘോഷിച്ചു.

ടൗൺ ഓഫ് ഡേവി മേയർ ജൂഡി പോൾ, ഡേവി കൗൺസിൽ മെംബർ കാരൾ ഹാട്ടൺ, ഫ്‌ളോറിഡ റപ്രസെന്റേറ്റീവ് സ്ഥാനാർത്ഥി ഡോ. സാജൻ കുര്യൻ, ഐഎൻഒസി നാഷണൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ സി. ജേക്കബ്, ഫ്‌ളോറിഡ ചാപ്റ്റർ പ്രസിഡന്റ് അസിസി നടയിൽ എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. മേയർ ജൂഡി പോൾ റിപ്പബ്ലിക് ദിന സന്ദേശം നൽകി.

തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിൻസെന്റ് ഇന്ത്യൻ ഭരണഘടനയുടെ കാതലായ മൂല്യങ്ങൾ വിശദീകരിച്ചു. ഐഎൻഒസി ഫ്‌ളോറിഡ ചാപ്റ്റർ പ്രസിഡന്റ് അസിസി നടയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അന്തരിച്ച മുൻ കേരള സ്പീക്കർ എ.സി. ജോസിനും സിനിമാതാരം കൽപ്പനയ്ക്കും ആദരാഞ്ജലികൾ അർപ്പിച്ചു. ഫ്‌ളോറിഡ സ്റ്റേറ്റ് പ്രതിനിധിയായി മത്സരിക്കുന്ന ഡോ. സാജൻ കുര്യന് ഫ്‌ളോറിഡ ചാപ്റ്റർ പിന്തുണ പ്രഖ്യാപിച്ചു.

ഡോ. മാമ്മൻ സി. ജേക്കബ്, ഫോമ പ്രസിഡന്റ് ആനന്ദൻ നിരവേൽ, ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ജോർജി വർഗീസ്, പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് സുനിൽ തൈമറ്റം, അമലാ പ്രസിഡന്റ് മാത്തുക്കുട്ടി തുമ്പമൺ, കേരള സമാജം സെക്രട്ടറി ജോയൽ മാത്യു, നവകേരള ആർട്‌സ് പ്രസിഡന്റ് ജയിംസ് ദേവസ്യ, കൈരളി ആർട്‌സ് ചെയർമാൻ രാജൻ പടവത്തിൽ, പാം ബീച്ച് അസോസിയേഷൻ പ്രതിനിധി ലൂക്കോസ് പൈനുങ്കൽ, കിഡ്‌നി ഫെഡറേഷൻ പ്രസിഡന്റ് ജോർജ് വെൽസ്, ഐഎൻഒസി ട്രഷറർ ബിനു ചിലമ്പത്ത്, സെക്രട്ടറി സജി സക്കറിയ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ജോർജി വർഗീസ്