ദിനംഫ്രാങ്ക്ഫർട്ട്: ഭാരതത്തിന്റെ അറുപത്തി ഏഴാമത് റിപ്പബ്ലിക്‌   ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോൺസുലേറ്റിൽ ആഘോഷിച്ചു. കോൺസുൽ ജനറൽ രവീഷ് കുമാർ ദേശീയ പതാക ഉയർത്തിയ ശേഷം പ്രസിഡന്റെിന്റെ റിപ്പബ്ലിക്‌  ദിന സന്ദേശം വായിച്ചു. ഈ വർഷവും കോൺസുലേറ്റിന്റെ മുമ്പിലെ ഗാർഡനിൽ വച്ചാണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ മ്യൂസിക് അക്കാഡമി അദ്ധ്യാപിക സുധാ കൊമുറിയുടെ ശിക്ഷണത്തിലുള്ള ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ മ്യൂസിക് അക്കാഡമിയുടെ ദേശഭക്തി ഗാനം, ഡാംസ്റ്റാട്ട് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഇന്ത്യൻ സ്റ്റുഡൻസ് ഇൻസ്ട്രമെന്റൽ മ്യൂസികിന്റെ സഹായത്തോടെ നടത്തിയ ഇന്ത്യൻ ഗാനാലാപം എന്നിവ നടത്തി.

ഫ്രാങ്ക്ഫർട്ടിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകൾ, എയർ ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ടൂറിസ്റ്റ് ഓഫീസ് എന്നിവയിലെ സ്റ്റാഫ് അംഗങ്ങൾ, പ്രമുഘ വ്യവസായികൾ, പത്ര പ്രവർത്തകർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം പേർ റിപ്പബ്ലിക്‌  ദിനാഘോഷത്തിൽ പങ്കെടുത്തു.

തുടർന്ന് കോൺസുലേറ്റ് ഹാളിൽ വച്ച് മധുരപലഹാരങ്ങൾ, ലഘു ഭക്ഷണം എന്നിവ റിപ്പബ്ലിക്‌  ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്തു. കോൺസുൽ ജനറൽ രവീഷ് കുമാറും, മറ്റ് കോൺസുൽമാരും ഈ റിപ്പബ്ലിക്‌  ദിനാഘോഷത്തിൽ പങ്കെടുത്തവരെ ഹാർദ്ദവമായി സ്വാഗതം ചെയ്തു.