മയാമി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ കേരളാ ഘടകം ഫ്‌ളോറിഡാ ചാപ്റ്റർ മയാമി ഗാന്ധി സ്‌ക്വയറിൽ ആചരിച്ചു. 26-ന് വൈകുന്നേരം 5 മണിക്ക് ഗാന്ധിസ്‌ക്വയറിൽ കൂടിയ സമ്മേളനത്തിൽ ഇന്ത്യൻ ദേശീയ പതാകയിൽ ആദരവുകൾ അർപ്പിച്ച് ഇന്ത്യൻ ദേശീയഗാനം ആലപിച്ച് രാഷ്ട്രത്തിന് ആദരവുകൾ അർപ്പിച്ചു.

ഐ.എൻ.ഒ.സി ഫ്‌ളോറിഡ ചാപ്റ്റർ പ്രസിഡന്റ് അസീസി നടയിലിന്റെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സൗത്ത് ഫ്‌ളോറിഡയിലെ വിവിധ സംഘടനകൾ സംയുക്തമായാണ് ആഘോഷിച്ചത്. ഫോമാ നാഷണൽ ട്രഷറർ ജോയി ആന്റണി, ഫൊക്കാനാ ട്രസ്റ്റി ബോർഡ് മെമ്പർ ജോർജി വർഗീസ്, ഐ.എൻ.ഒ.സി നാഷണൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ സി. ജേക്കബ്, റീജിയണൽ വൈസ് പ്രസിഡന്റ് ജോയി കുറ്റിയാനി, കേരള സമാജം പ്രസിഡന്റ് സജി സക്കറിയാസ്, നവകേരളാ പ്രസിഡന്റ് എബി ആനന്ദ്, ഐ.എൻ.ഒ.സി ഭാരവാഹികളായ സാജൻ കുര്യൻ, മാത്തുക്കുട്ടി തുമ്പമൺ, ഷിബു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.