- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യാ റിപ്പബ്ലിക് ദിനാഘോഷം ഫിലാദൽഫിയായിൽ 30ന്
ഫിലാദൽഫിയാ: ഇന്ത്യൻ നാഷ്ണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 67മത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു.1947 ഓഗസ്റ്റ് 15 ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനി വാഴ്ചയിൽ നിന്നും സ്വാതന്ത്ര്യം നേടി 1950 ജനുവരി 26ന് സ്വതന്ത്ര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ട
ഫിലാദൽഫിയാ: ഇന്ത്യൻ നാഷ്ണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 67മത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു.
1947 ഓഗസ്റ്റ് 15 ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനി വാഴ്ചയിൽ നിന്നും സ്വാതന്ത്ര്യം നേടി 1950 ജനുവരി 26ന് സ്വതന്ത്ര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഓർമ്മ പുതുക്കുന്നതിന് നടത്തപ്പെടുന്ന ആഘോഷപരിപാടികൾ ജനുവരി 30ന് ശനിയാഴ്ച വൈകുന്നേരം 5 മുതൽ അസൻഷൻ മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്.
കോൺഗ്രസ് നേതാവും കെപിസിസി. വൈസ് പ്രസിഡന്റുമായ ലാലി വിൻസന്റ് ഈ വർഷത്തെ ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കെപിസിസി. പ്രസിഡന്റ് വി എം.സുധീരന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ലാലി വിൻസന്റ് പങ്കെടുക്കുന്നത്.
ഡിസംബർ 27ന് ഫിലാദൽഫിയ സീറോ മലബാർ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ച് കൂടിയ ആലോചനായോഗത്തിൽ വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിച്ചു.
കുര്യൻ രാജൻ(പ്രസിഡന്റ്) സജി കരിംകുറ്റിയിൽ യോഹന്നാൻ ശങ്കരത്തിൽ(വൈസ് പ്രസിഡന്റ്മാർ) സന്തോഷ് ഏബ്രഹാം(സെക്രട്ടറി) ഐപ്പ് ഉമ്മൻ മാരേട്ട്(ട്രഷറർ), ചെറിയാൻ ചാക്കോ, അഡ്വ.ജോസ് കുന്നേൽ, തോമസ് ഏബ്രഹാം, ജിജോ മോൻ, ജോബി ജോർജ്ജ്, ജോൺ ശാമുവേൽ, സാബു സകറിയാ, ഫീലിപ്പോസ് ചെറിയാൻ, ഡാനിയേൽ പി തോമസ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
ദേശീയ പ്രസിഡന്റ് ജോബി ജോർജ്ജ് കേരളത്തിൽ നിന്നെത്തുന്ന കെപിസിസി. ഭാരവാഹികളുടെ യാത്രാക്രമീകരണങ്ങളെപ്പറ്റി വിശദീകരിച്ചു.
പ്രോഗ്രാം കോർഡിനേറ്റർമാരായി ജീമോൻ ജോർജ്ജിനെയും ചെറിയാൻ ചാക്കോയെയും തെരഞ്ഞെടുത്തു. സെക്രട്ടറി സന്തോഷ് ഏബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി. പി.ആർ.ഒ. ഡാനിയേൽ പി തോമസ് അറിയിച്ചതാണിത്.



