- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി ജുമാ മസ്ജിദ് സ്വാതന്ത്ര്യത്തിനുശേഷം വൈദ്യുതിബിൽ അടച്ചിട്ടില്ലെന്ന വാർത്ത പ്രചരിപ്പിച്ച് റിപ്പബ്ലിക് ടിവി; സന്ധ്യാ പ്രാർത്ഥനയ്ക്കുശേഷം വിളക്കണച്ച പള്ളിയുടെ ദൃശ്യങ്ങൾ കാട്ടി ബ്രേക്കിങ് ന്യൂസ്; വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്ന് വിശദീകരിച്ച് വിതരണക്കാരായ റിലയൻസ് ബിഎസ്ഇഎസ്; അർണോബ് ഗോസ്വാമിയുടെ വ്യാജവാർത്ത പൊളിച്ചടുക്കി സോഷ്യൽ മീഡിയ
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന് ശേഷം ഡൽഹി ജുമാ മസ്ജിദ് ഇലക്ട്രിസിറ്റി ബിൽ അടച്ചിട്ടില്ലെന്ന പ്രചരണം ഏറ്റെടുത്ത റിപബ്ലിക്ക് ടിവിയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ ജുമാ മസ്ജീദിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടെന്ന വാർത്ത ഇന്നലെയാണ് റിപബ്ലിക്ക് ടിവി വാർത്ത പുറത്തുവിട്ടത്. ഡൽഹി ജുമാ മസ്ജിദ് ഇമാം സയിദ് അഹമ്മദ് ബുക്കാരി ഷാഹിന് ആഡംബര കാർ വാങ്ങിയിട്ടും വൈദ്യുതി ബിൽ അടയ്ക്കുന്നില്ലെന്നായിരുന്നു വാർത്ത. മസ്ജീദിന്റെ മുന്നിലെത്തി അവിടെ ഇരുട്ടാണെന്നും ഇമാമിന്റെ വീടിന് മുന്നിലെത്തി പാർക്ക് ചെയ്തിട്ടുള്ള കാറിന്റെ എണ്ണമെടുത്തുമായിരുന്നു റിപ്പോർട്ട്.സംഘപരിവാർ ഗ്രൂപ്പുകൾ ഇതുസംബന്ധിച്ചു പ്രചാരണം നടത്തിയതിനു പിന്നാലെയാണ് റിബ്ലിക്ക് ടിവിയും മസ്ജിദ് വാർത്ത ഏറ്റെടുത്തത്. നാല് കോടി രൂപയുടെ ബിൽ അടയ്ക്കാൻ മസ്ജീദ് അധികൃതർ തയാറാവുന്നില്ലെന്നായിരുന്നു പ്രചരണം. ഗുർമീത് സിങിന് ഹരിയാന സർക്കാർ അനുവദിച്ച നിയമവിരുദ്ധമായ കാര്യങ്ങൾ വാർത്തയായതോടെ ഇതിനെ പ്രതിരോധിക്കുന്നതിനായാണ് വീണ്ടും വ്യാജ പ
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന് ശേഷം ഡൽഹി ജുമാ മസ്ജിദ് ഇലക്ട്രിസിറ്റി ബിൽ അടച്ചിട്ടില്ലെന്ന പ്രചരണം ഏറ്റെടുത്ത റിപബ്ലിക്ക് ടിവിയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ ജുമാ മസ്ജീദിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടെന്ന വാർത്ത ഇന്നലെയാണ് റിപബ്ലിക്ക് ടിവി വാർത്ത പുറത്തുവിട്ടത്.
ഡൽഹി ജുമാ മസ്ജിദ് ഇമാം സയിദ് അഹമ്മദ് ബുക്കാരി ഷാഹിന് ആഡംബര കാർ വാങ്ങിയിട്ടും വൈദ്യുതി ബിൽ അടയ്ക്കുന്നില്ലെന്നായിരുന്നു വാർത്ത. മസ്ജീദിന്റെ മുന്നിലെത്തി അവിടെ ഇരുട്ടാണെന്നും ഇമാമിന്റെ വീടിന് മുന്നിലെത്തി പാർക്ക് ചെയ്തിട്ടുള്ള കാറിന്റെ എണ്ണമെടുത്തുമായിരുന്നു റിപ്പോർട്ട്.
സംഘപരിവാർ ഗ്രൂപ്പുകൾ ഇതുസംബന്ധിച്ചു പ്രചാരണം നടത്തിയതിനു പിന്നാലെയാണ് റിബ്ലിക്ക് ടിവിയും മസ്ജിദ് വാർത്ത ഏറ്റെടുത്തത്. നാല് കോടി രൂപയുടെ ബിൽ അടയ്ക്കാൻ മസ്ജീദ് അധികൃതർ തയാറാവുന്നില്ലെന്നായിരുന്നു പ്രചരണം. ഗുർമീത് സിങിന് ഹരിയാന സർക്കാർ അനുവദിച്ച നിയമവിരുദ്ധമായ കാര്യങ്ങൾ വാർത്തയായതോടെ ഇതിനെ പ്രതിരോധിക്കുന്നതിനായാണ് വീണ്ടും വ്യാജ പ്രചരണം കുത്തിപൊക്കിയതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മസ്ജീദും അതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന 2000 കടകളും വൈദ്യുതി ബിൽ അടച്ചിട്ടേയില്ലെന്നായിരുന്നു ഓഗസ്റ്റ് 27 മുതൽ ട്വിറ്ററുകൾ പ്രചരിച്ച് തുടങ്ങിയത്. ഇതിനെ സാധൂകരിക്കുന്ന വാർത്ത ലിങ്കുകൾ ഒന്നുമില്ലാതെയായിരുന്നു ഇത്. 3700ഓളം തവണ ആളുകൾ ഇത് റീട്വീറ്റും ചെയ്തു. ദേരാ സച്ചാ സൗദാ തലവൻ ഗുർമീതിന്റെ ആസ്തികൾ കണ്ടുകെട്ടാനുള്ള ഉത്സാഹം മസ്ജീദിന്റെ കാര്യത്തില്ലല്ലോ എന്ന തരത്തിലായിരുന്നു ട്വീറ്റുകൾ.
4.16 കോടി രൂപയുടെ ബിൽ മസ്ജീന് അടയ്ക്കാനുണ്ടെന്ന് റിപ്പോർട്ട് ചെയ്തുകൊണ്ട് 2012ൽ ഇന്ത്യൻ എക്സ്‌പ്രസ് നൽകിയ ഒരു വാർച്ചയും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഷാഹി ഇമാമും ഡൽഹി വഖഫ് ബോർഡും തമ്മിലുള്ള തർക്കം മൂലം ബിൽ അടയ്ക്കാത്തതിനാൽ പ്രദേശത്ത് നിരന്തരം വൈദ്യുതി തടസപ്പെടുന്നു എന്നായിരുന്നു വാർത്ത. ഈ റിപ്പോർട്ട് പോലും സൂചിപ്പിക്കാതെയായിരുന്നു ചില സൈറ്റുകൾ വാർത്ത നൽകിയത്.
റിപ്പബ്ലിക് ടിവിയുടെ വാർത്തയ്ക്കു പിന്നാലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടിലെന്ന് അറിയിച്ച് വിതരണക്കാരായ റിലയൻസ് ബിഎസ്ഇഎസ് ഡൽഹി രംഗത്തെത്തി. വ്യാജ പ്രചരണം തള്ളിയുള്ള ഹിന്ദുസ്ഥാൻ ടൈംസിന്റെ മാധ്യമപ്രവർത്തകയുടെ ട്വീറ്റും ബിഎസ്ഇഎസ് ഷെയർ ചെയ്തു. നാല് വർഷം മുമ്പുള്ള തർക്കമാണിതെന്നും അത് അന്ന് തന്നെ പരിഹരിച്ചെന്നും വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്നും ബിഎസ്ഇഎസ് സ്ഥിരീകരിച്ചു.
വൈദ്യുതി ബന്ധമൊന്നും വിച്ഛേദിച്ചിട്ടില്ലെന്നും സന്ധ്യാ പ്രാർത്ഥനകൾക്ക് ശേഷം മസ്ജീദിലെ വിളക്കുകൾ അണയ്ക്കാറുണ്ടെന്നും അത്യാവശ്യ വിളക്കുകൾ മാത്രമേ തെളിയിച്ചിടാറുള്ളൂ എന്നുമാണ് ഇമാമിന്റെ മകൻ താരിഖ് ബുക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചത്. വാർത്ത വ്യാജമാണെന്ന് സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിൽ നിന്നും റിപബ്ലിക്ക് ടിവി വാർത്ത മുക്കി.
ശശി തൂരിനെ വളഞ്ഞിട്ട് ആക്രമിച്ച റിപ്പബ്ലിക്ക് ടിവിയുടെ നിലപാടും ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്.