തിരൂർ: നിലയില്ലാ കിണറ്റിൽ വീണ കുട്ടിയെ സാഹസികമായി രക്ഷിച്ച തിരൂർ സ്വദേശി അഷറഫിനെ ജില്ലാ കളക്ടർ ജാഫർ മാലിക്ക് പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ. നിലയില്ലാ കിണറ്റിൽ വീണ 10 വയസുകാരനെ സാഹസികമായി രക്ഷിച്ച ഹോട്ടൽ ജീവനക്കാരന് ജില്ലാ കളക്ടറുടെ ആദരം. കാക്കനാട് വി എസ്.എൻ.എൽ റോഡ് ശാന്തിനഗർ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന തിരൂർ സ്വദേശി അഷറഫിനെയാണു കളക്ടറേറ്റിൽ ജില്ലാ കളക്ടർ ജാഫർ മാലിക്ക് പൊന്നാട അണിയിച്ച് ആദരിച്ചത്. കാക്കനാട് ശാന്തിനഗർ ഭാഗത്ത് ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ കുട്ടിയെ അരമണിക്കൂറോളം വെള്ളത്തിൽ ഉയർത്തി നിർത്തിയാണ് അഷറഫ് രക്ഷാ പ്രവർത്തനം സാധ്യമാക്കിയത്.