- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിവസർവ് ബാങ്ക് പലിശ നിരക്ക് കാൽ ശതമാനം കുറച്ചു; നിരക്ക് കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ
മുംബൈ: പലിശ നിരക്കുകൾ കാൽ ശതമാനം കുറച്ച് റിസർവ് ബാങ്ക്. പതീക്ഷിച്ചതുപോലെ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.25ശതമാനം കുറവ് വരുത്തി. പുതുക്കിയ റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനം. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനം കഴിഞ്ഞ നാല് ദ്വൈമാസ അവലോകന യോഗങ്ങളിലും അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. പലിശ കുറയ്ക്കാൻ വാണിജ്യ, വ്യവസായ ലോകവും കേന്ദ്രസർക്കാരും സമ്മർദം ചെലുത്തിയെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് പ്രധാനം എന്ന നിലപാടാണ് ആർബിഐ സമിതി സ്വീകരിച്ചത്. പണപ്പെരുപ്പം അഞ്ചുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിനാലാണ് നിരക്കിൽ കുറവ് വരുത്താൻ ആർബിഐ തീരുമാനിച്ചത്. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാലവായ്പയുടെ പലിശയായ റിപ്പോ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്. റിസർവ് ബാങ്ക് നിരക്ക് കുറയ്ക്കും മുമ്പുതന്നെ ഇന്ത്യയിലെ ഏറ്റവുംവലിയ ബാങ്കായ എസ്.ബി.ഐ. സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ അരശതമാനം കുറച്ചിരുന്നു. സാമ്പത
മുംബൈ: പലിശ നിരക്കുകൾ കാൽ ശതമാനം കുറച്ച് റിസർവ് ബാങ്ക്. പതീക്ഷിച്ചതുപോലെ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.25ശതമാനം കുറവ് വരുത്തി. പുതുക്കിയ റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനം. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനം
കഴിഞ്ഞ നാല് ദ്വൈമാസ അവലോകന യോഗങ്ങളിലും അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. പലിശ കുറയ്ക്കാൻ വാണിജ്യ, വ്യവസായ ലോകവും കേന്ദ്രസർക്കാരും സമ്മർദം ചെലുത്തിയെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് പ്രധാനം എന്ന നിലപാടാണ് ആർബിഐ സമിതി സ്വീകരിച്ചത്.
പണപ്പെരുപ്പം അഞ്ചുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിനാലാണ് നിരക്കിൽ കുറവ് വരുത്താൻ ആർബിഐ തീരുമാനിച്ചത്. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാലവായ്പയുടെ പലിശയായ റിപ്പോ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്. റിസർവ് ബാങ്ക് നിരക്ക് കുറയ്ക്കും മുമ്പുതന്നെ ഇന്ത്യയിലെ ഏറ്റവുംവലിയ ബാങ്കായ എസ്.ബി.ഐ. സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ അരശതമാനം കുറച്ചിരുന്നു.
സാമ്പത്തികവളർച്ച ത്വരപ്പെടുത്തുന്നതിന് പലിശനിരക്ക് കുറയണമെന്നാണ് വാണിജ്യ- വ്യവസായ മേഖലകൾ എക്കാലവും ആവശ്യപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം ജനുവരിമുതൽ മാർച്ച് വരെയുള്ള പാദത്തിൽ 6.1 ശതമാനമായിരുന്നു വളർച്ച. രണ്ടുവർഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്.