- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെയുണ്ടായിരുന്നത് 14ലക്ഷം കോടിയുടെ 1000, 500 നോട്ടുകൾ; തിരികെയെത്തിയത് 12.44 കോടിയും; 90 ശതമാനവും തിരികെയെത്തിയതോടെ മുനയൊടിയുന്നത് കേന്ദ്രത്തിന്റെ അവകാശവാദങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് പിൻവലിച്ച 1000 ,500 നോട്ടുകളുടെ 90 ശതമാനത്തോളവും ബാങ്കിൽ തിരികെയെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. നോട്ട് നിരോധനം മൂലം കള്ളപ്പണവും കള്ളനോട്ടുകളുമായി വലിയൊരു പങ്ക് ബാങ്കിലെത്താതെ അസാധുവാക്കപ്പെടും എന്ന സർക്കാറിന്റെ പ്രതീക്ഷയാണ് കേന്ദ്ര സർക്കാർ പുലർത്തിയിരുന്നത്. ഇതിന് തിരിച്ചടിയാണ് ഈ കണക്കുകൾ. നവംബർ എട്ടിന് നോട്ട് അസാധുവാക്കുമ്പോൾ 14 ലക്ഷം കോടിയുടെ 1000,500 നോട്ടുകൾ പ്രചാരത്തിൽ ഉണ്ടായിരുന്നതായാണ് കണക്ക്. ഡിസംബർ 10 വരെയുള്ള കണക്കുകൾ പ്രകാരം 12.44 ലക്ഷം കോടി രൂപ തിരികെ എത്തിയതായി റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ആർ.ഗാന്ധി അറിയിച്ചു. പഴയ നോട്ടുകൾ നിക്ഷേപിക്കാൻ ഡിസംബർ 31 വരെ സമയമുണ്ടെന്നിരിക്കേ ഈ തുക ഇനിയും ഉയരും. ബാങ്കിലെത്തുന്ന പഴയനോട്ടുകളുടെ എണ്ണം കൂടുന്നത് കള്ളപ്പണം സംബന്ധിച്ച സർക്കാറിന്റെ അവകാശവാദങ്ങളുടെ മുനയൊടിച്ചേക്കും. അല്ലെങ്കിൽ നോട്ട് അസാധുവാക്കിയതിനുശേഷം വൻതോതിൽ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്നും സർക്കാരിന് സമ്മതിക്കേണ്ടിവരും. പിൻവലിച്ച നോട്ടുകൾക്ക് പകരം നവംബർ
ന്യൂഡൽഹി: രാജ്യത്ത് പിൻവലിച്ച 1000 ,500 നോട്ടുകളുടെ 90 ശതമാനത്തോളവും ബാങ്കിൽ തിരികെയെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. നോട്ട് നിരോധനം മൂലം കള്ളപ്പണവും കള്ളനോട്ടുകളുമായി വലിയൊരു പങ്ക് ബാങ്കിലെത്താതെ അസാധുവാക്കപ്പെടും എന്ന സർക്കാറിന്റെ പ്രതീക്ഷയാണ് കേന്ദ്ര സർക്കാർ പുലർത്തിയിരുന്നത്. ഇതിന് തിരിച്ചടിയാണ് ഈ കണക്കുകൾ.
നവംബർ എട്ടിന് നോട്ട് അസാധുവാക്കുമ്പോൾ 14 ലക്ഷം കോടിയുടെ 1000,500 നോട്ടുകൾ പ്രചാരത്തിൽ ഉണ്ടായിരുന്നതായാണ് കണക്ക്. ഡിസംബർ 10 വരെയുള്ള കണക്കുകൾ പ്രകാരം 12.44 ലക്ഷം കോടി രൂപ തിരികെ എത്തിയതായി റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ആർ.ഗാന്ധി അറിയിച്ചു. പഴയ നോട്ടുകൾ നിക്ഷേപിക്കാൻ ഡിസംബർ 31 വരെ സമയമുണ്ടെന്നിരിക്കേ ഈ തുക ഇനിയും ഉയരും.
ബാങ്കിലെത്തുന്ന പഴയനോട്ടുകളുടെ എണ്ണം കൂടുന്നത് കള്ളപ്പണം സംബന്ധിച്ച സർക്കാറിന്റെ അവകാശവാദങ്ങളുടെ മുനയൊടിച്ചേക്കും. അല്ലെങ്കിൽ നോട്ട് അസാധുവാക്കിയതിനുശേഷം വൻതോതിൽ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്നും സർക്കാരിന് സമ്മതിക്കേണ്ടിവരും.
പിൻവലിച്ച നോട്ടുകൾക്ക് പകരം നവംബർ 10 മുതൽ ഡിസംബർ 10 വരെ ബാങ്ക് കൗണ്ടറുകളും എടിഎം വഴിയും 4.61 ലക്ഷം കോടി രൂപ വിതരണം ചെയ്തതായും റിസർവ് ബാങ്ക് അറിയിച്ചു. 2000,500 രൂപയുടെ 170 കോടി നോട്ടുകളും 2100 കോടി 10,20,50,100 രൂപ നോട്ടുകളുമാണ് വിതരണം ചെയ്തത്.