തിരുവനന്തപുരം: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ വജ്രജൂബിലി ആഘോഷപരിപാടികളോടനുബന്ധിച്ച് കേരളത്തിലെ പൊതു, സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും പങ്കെടുപ്പിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 20 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ബേക്കറി ജംഗ്ഷനിലെ ബാങ്കിങ് ഹാളിൽ വച്ചാണ് മത്സരം നടക്കുക.

ഓരോ സ്ഥാപനത്തിൽ നിന്നും രണ്ടുപേരടങ്ങുന്ന രണ്ടു ടീമുകൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ - 0471-2783015, 9447343395, 9446040606.