- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീഷ്മയുടെ ആൺ സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിൽ പകയുണ്ടായിരുന്നു; കാമുകനെ കാണാൻ വർക്കലയിൽ പോയെങ്കിലും കണ്ടിരുന്നില്ല; 'അനന്തു'വിലെ സത്യം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ജയിലിനുള്ളിൽ രേഷ്മ; കല്ലുവാതുക്കൽ ക്രൂരതയ്ക്ക് പിന്നിൽ ബന്ധുക്കളുടെ അവിഹിത ശത്രുത
കൊല്ലം: കാമുകനെ നേരിൽ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും രേഷ്മയുടെ മൊഴി. ആര്യയും ഗ്രീഷ്മയും ആൺസുഹൃത്തെന്ന വ്യാജേന കബളിപ്പിച്ചത് അറിഞ്ഞില്ലെന്ന് രേഷ്മ സമ്മതിച്ചു. ഇതോടെ കൊല്ലം കല്ലുവാതുക്കലിൽ നവജാതശിശുവിനെ ഉപേക്ഷിച്ച കേസിൽ പുതിയ ട്വിസ്റ്റുണ്ടാകുകയാണ്. കൊലക്കേസിൽ ജയിലിലാണ് കുട്ടിയുടെ അമ്മയായ രേഷ്മ.
ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടെന്നും, അനന്തു എന്ന പേരിലുള്ള സുഹൃത്തിനെ കാണാൻ വർക്കലയിൽ പോയെങ്കിലും കാണാനായില്ലെന്നും രേഷ്മ പൊലീസിന് മൊഴി നൽകി. രേഷ്മയെ പൊലീസ് ജയിലിൽ എത്തിയാണ് ചോദ്യം ചെയ്തത്. അതുവരെ തന്നെ ആര്യയും ഗ്രീഷ്മയും ചേർന്ന് ചതിച്ചിരുന്നുവെന്ന് രേഷ്മ മനസ്സിലാക്കിയിരുന്നില്ല.
ജനുവരി 5നാണ് കല്ലുവാതുക്കൽ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കുഴിയിൽ പൊക്കിൾക്കൊടി പോലും മുറിക്കാത്ത നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തിൽ രേഷ്മ അറസ്റ്റിലായി. ഡിഎൻഎ പരിശോധനയാണ് നിർണ്ണായകമായത്. ഇക്കാര്യത്തിൽ ഇപ്പോഴും ചില അവ്യക്തതകൾ ഉണ്ട്.
അനന്തു എന്ന ഫെയ്‌സുബുക് സുഹൃത്തിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ചയുടൻ ഉപേക്ഷിച്ചതെന്ന് രേഷ്മ മൊഴി നൽകി. അനന്തു എന്ന പേരിൽ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മ എന്നിവരാണ് ഫേസ്‌ബുക്കിലൂടെ ചാറ്റു ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും പിന്നീട് ഇത്തിക്കരയാറ്റിൽ ആത്മഹത്യ ചെയ്തു.
രേഷ്മയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ, പ്രസവിച്ച സ്ഥലം, ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. രേഷ്മയുടെ അജ്ഞാത ഫേസ്‌ബുക് കാമുകനായി നടിച്ചു ഫേസ്‌ബുക് ചാറ്റ് നടത്തിയത് ബന്ധുക്കളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തത്.
രേഷ്മയുടെ അറസ്റ്റിനു ശേഷം പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവതികളെ കാണാതാവുകയും പിറ്റേന്ന് ഇരുവരുടെയും മൃതദേഹങ്ങൾ ഇത്തിക്കരയാറ്റിൽ കണ്ടെത്തുകയുമായിരുന്നു. കല്ലുവാതുക്കൽ മേവനക്കോണം, തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണ പിള്ളയുടെ മകൾ ഗ്രീഷ്മ (ശ്രുതി-22) എന്നിവരാണു മരിച്ചത്.
ഇവർ ഇരുവരും ചേർന്ന് അനന്തു എന്ന പേരിൽ ഫേസ്‌ബുക് ചാറ്റ് നടത്തി രേഷ്മയെ കബളിപ്പിച്ചിരുന്നു എന്ന വിവരം ആര്യ ഭർതൃ മാതാവിനോടും ഗ്രീഷ്മ സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെയും ആര്യയുടെ ഭർത്താവ് രഞ്ജിത്തിന്റെ മാതാവിന്റെയും മൊഴിയാണ് കേസിൽ നിർണ്ണായകമായത്.
അനന്തു എന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകനായി ചമഞ്ഞ് ഒന്നര വർഷത്തിലേറെ ഇവർ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭർത്താവ് കല്ലുവാതുക്കൽ ഊഴായ്‌ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ സഹോദരിയുടെ മകളും. രേഷ്മയുമായുള്ള ഇരുവരുടെയും ചാറ്റ് വിവരങ്ങൾ ഫേസ്‌ബുക് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടുമ്പോൾ കേസിൽ കൂടുതൽ വ്യക്തത വരും.
മറുനാടന് മലയാളി ബ്യൂറോ