- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
ഇടുക്കി: ചിത്തിരപുരം വണ്ടിത്തറയിൽ രാജേഷിന്റെ മകൾ രേഷ്മ(17)കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് തിരയുന്നത് പിതാവിന്റെ അർദ്ധ സഹോദരൻ അരുണിനെയെന്ന് സൂചന. എന്തിനാണ് രേഷ്മയെ അരുൺ വകവരുത്തിയത് എന്നതിൽ ഇനിയും ആർക്കും വ്യക്തതയില്ല. ഇയാൾ ഒളിവിലാണ്. കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിലെ ദുരൂഹത മാറൂ.
രാജേഷിന്റെ പിതാവ് അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകനാണ് അരുൺ. ഇയാൾ രാജേഷുമായി സൗഹൃദത്തിലായിരുന്നു. കോവിഡുകാലത്ത് മാസങ്ങളോളം അരുൺ രാജേഷിന്റെ വീട്ടിലാണ് തങ്ങിയിരുന്നത്. നിലിവൽ രാജകുമാരിക്കടുത്ത് ഫർണ്ണിച്ചർ നിർണ്ണമാണ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്.
വീട്ടിൽ നിന്നും 4 കിലോമീറ്ററോളം അകലെയുള്ള ബസ്സ് സ്റ്റോപ്പിൽ നിന്നാണ് സ്ഥിരമായി രേഷ്മ ബൈസൺവാലിയിലെ സ്കൂളിലേയ്ക്ക് പോയിരുന്നത്. പോകുമ്പോഴും തിരിച്ചെത്തുമ്പോഴും മിക്കവാറും രേഷ്മയ്ക്കൊപ്പം അരുണും ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ബസ്സ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയും വീട്ടിലേയ്ക്ക് ഇവർ ഒന്നിച്ചാണ് എത്തിയിരുന്നതെന്നും വീട്ടുകാരും സമ്മതിക്കുന്നുണ്ട്.
പതിവുപോലെ ഇന്നലെയും അരുൺ രേഷ്മയെ കാത്തുനിന്നിരുന്നെന്നും ഇവർ ഒരുമിച്ച് ബസ്റ്റോപ്പിൽ നിന്നും വീട്ടിലേയ്ക്ക് യാത്ര തിരിച്ചു എന്നുമാണ് ഇതുവരെ ലഭിച്ച തെളിവുകളിൽ നിന്നും വ്യക്തമായിട്ടുള്ളത്. ഇരുവരും ഒരുമിച്ച് നടന്നുവരുന്നതിന്റെ സി സി ടിവി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രേഷ്മയുടെ അമ്മ ജെസി വീടിനടുത്തുള്ള കുക്കുമീർ റിസോർട്ടിലെ താൽക്കാലിക ജീവനക്കാരിയാണ്. സ്കൂൾ വീട്ട് വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ രേഷ്മ റിസോർട്ടിലെത്തുകയും മാതാവുമൊത്ത് പിന്നീട് വീട്ടിലേയ്ക്ക് പുറപ്പെടുകയുമായിരുന്നു പതിവ്. ഇന്നലെയും ജെസി മകളെകാത്തുനിന്നിരുന്നു. 4.30-തോടെ എത്തുന്ന മകളെ 6 മണിയായിട്ടും കാണാഞ്ഞതിനെത്തുടർന്ന് ഇവർ വല്ലാത്ത വിഷമത്തിലായി. തുടർന്ന് മാതാപിതാക്കൾ വിവരം വെള്ളത്തൂവൽ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് മിസ്സിംഗിന് കേസെടുത്ത് ഉടൻ അന്വേഷണം ആരംഭിച്ചു. രേഷ്മയും അരുണും സ്ഥിരമായി സഞ്ചരിച്ചിരുന്ന പാതയോരത്ത് പ്രവർത്തിച്ചിരുന്ന റിസോർട്ടിലെ സി സി ടിവി ദൃശ്യം പരിശോധിച്ചതിൽ ഇന്നലെ വൈകിട്ടും അരുൺ രേഷ്മയ്ക്കൊപ്പമുണ്ടായിരുന്നെന്ന് വ്യക്തമായി. മൃതദ്ദേഹം കണ്ടെത്തിയ പ്രദേശത്തിന് മീറ്ററുകൾ മാത്രമകലെ ഇരുവരെയും കണ്ടതായി പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരിലൊരാൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതോടെ പൊലീസ് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രദേശമാകെ വളഞ്ഞ് തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് സമീപത്ത് പുഴയുടെ തീരത്തോടടുത്ത് ഈറ്റക്കാട്ടിൽ രേഷ്മയെ കഴുത്തിലും കൈയിലും മുറിവേറ്റ നിലയിൽ കണ്ടെത്തുന്നത്. ഉടൻ പൊലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചു.
രാത്രി 10.30 തോടുത്ത് ഡോക്ടർ നടത്തിയ പിരശോധനയിൽ ഇടതുനെഞ്ചിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ടെന്നും മണിക്കൂറകൾക്കുമുമ്പെ മരണം സംഭിച്ചതായും സ്ഥിരീകരിച്ചു. തുടർന്ന് അരുണിനെ കണ്ടെത്താൻ പൊലീസും നാട്ടുകാരും പ്രദേശമാകെ വളഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. രേഷമയെ കണ്ടെത്തിയ ഈറ്റക്കാടിന് സമീപത്ത് അരുണിന്റേതെന്ന കരുതുന്ന ചെരുപ്പും ചോരപ്പാടുകളും കണ്ടെത്തി. ഒരാൾ നടന്നു പോയതിന്റെ കാൽപ്പാടുകൾ പ്രദേശത്തെ ചെളിയിൽ ദൃശ്യമായിരുന്നു.
ഫർണ്ണിച്ചർ നിർമ്മാണശാലിയിൽ തിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും അരുൺ എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകരിൽ ചിലർ വൈകിട്ട് 5.30 തോടെ അരുണിന്റെ മൊബൈലലേയ്ക്ക് വിളിച്ചെങ്കിലും സ്വച്ചോഫായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണിലേയ്ക്ക് അരുൺ പിന്നീട് വിളിച്ചതായുള്ള വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
നീണ്ടപാറ സ്വദേശിയായിരുന്ന രാജേഷ് പത്ത് വർഷം മുമ്പാണ് ചിത്തിരപുരത്തിനടുത്ത് വാടകയ്ക്ക് താമസമാക്കിയത്. കൂലിപ്പണിക്കാരനായിരുന്നു. ഇവർക്ക് രണ്ട് മക്കളാണ്. മകൻ വിഷ്ണു കുഞ്ചിത്തണ്ണി ഗവ.ഹയർസെക്കന്ററി സ്കൂളിലെ 7-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് രേഷ്മയുടെ മൃതദ്ദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റുമോർട്ടിത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും.
മറുനാടന് മലയാളി ലേഖകന്.