- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുണുമായി പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല; കുടുംബവുമായി അർദ്ധ സഹോദരന് ഉണ്ടായിരുന്നത് സൗഹൃദം മാത്രം; അടുത്ത കാലത്ത് മകൾ അരുണിനെ കണ്ടെന്നും പറഞ്ഞിട്ടില്ല; ചിത്തരപുരത്തെ കൊലയിൽ ദുരൂഹത കൂട്ടി രാജേഷിന്റെ വിശദീകരണം; അരുൺ കാണാമറയത്തു തന്നെ; രേഷ്മയുടെ മരണ കാരണം അജ്ഞാതം
ഇടുക്കി: മകളെ കൊല്ലാൻ പാകത്തിൽ അരുണുമായി യാതൊരുപ്രശ്നങ്ങളുമുണ്ടായതായി അറിയില്ലെന്നും മകളുടെ മരണത്തിനു പിന്നിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ലന്നും ചിത്തിരപുരത്തുകൊല്ലപ്പെട്ട പ്ലസ്സ്ടു വിദ്യാർത്ഥിനി രേഷ്മയുടെ പിതാവ് രാജേഷ്. കുടുംബവുമായി അരുൺ സൗഹൃദത്തിലായിരുന്നെന്നും യാതൊരു പ്രശ്നങ്ങളും അറിവിലില്ലന്നും മുമ്പ് വീട്ടിൽ താമസിക്കാനെത്തിയിരുന്നെന്നും അടുത്ത കാലത്ത് മകൾ അരുണിനെ കണ്ടതായോ ഫോൺ വിളിച്ചതായോ വെളിപ്പെടുത്തിയിരുന്നില്ലന്നും രാജേഷ് അറിയിച്ചു.
കൊല്ലപ്പെടുന്നതിന് മുമ്പ് രേഷ്മയ്ക്കൊപ്പം അരുൺ ഉണ്ടായിരുന്നതായുള്ള സി സി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. രേഷ്മ സ്കൂളിൽ പോകുമ്പോഴും തിരിച്ചുവരുമ്പോഴും പലപ്പോഴും അരുൺ കൂടെയുണ്ടായിരുന്നെന്നുള്ള സൂചനകൾ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം നാട്ടുകാരും ശരിവയ്ക്കുന്നുണ്ട്. വിജനമായ പ്രദേശത്തുകൂടി വരുന്നതിനാൽ രേഷ്മയ്ക്ക് കൂട്ടായിട്ടായിരിക്കാം അരുൺ അനുഗമിച്ചിരുന്നതെന്നാണ് നാട്ടുകാരിലേറെപ്പേരും വിശ്വസിച്ചിരുന്നത്.
ഇതെത്തുടർന്ന് രേഷ്മ വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ പ്രവർത്തിച്ചിരുന്ന റിസോർട്ടുകളിലെ സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വൈകിട്ട് 4.30 തോടടുത്ത് അരുൺ രേഷ്മയ്ക്കൊപ്പമുണ്ടായിരുന്നെന്ന് വ്യക്തമായത്.ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇന്നു രാവിലെ നടത്തിയ തിരച്ചിലിൽ രേഷ്മയുടെ മൃതദേഹം കിടന്നരുന്നതിന് സമീപത്തു നിന്നും അരുണിന്റെ മൊബൈലും ചാർജ്ജറും പൊലീസ് കണ്ടെടുത്തു.
ഇന്നലെ രാത്രി 10 മണിയോടടുത്താണ് പള്ളിവാസൽ പവർഹൗസ്സിന് സമീപം ഈറ്റക്കാട്ടിൽ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിൽ രേഷ്്മയെ കണ്ടെത്തുന്നത്.വെള്ളത്തുവർ പൊലീസ് ഉടൻ രേഷ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ഇവിടുത്തെ ഡോക്ടർ നടത്തിയ പരിശോധനയിൽ മരണം നടന്നിട്ട് ഏതാണ്ട് മൂന്നുമണിക്കൂർ കഴിഞ്ഞെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്.നെഞ്ചിൽ കുത്തേറ്റിരുന്നതായും ഇവിടെ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.
നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ രേഷ്മയ്ക്കുനേരെ 7 മണിയോടെ ആക്രണമുണ്ടായിരിക്കാമെന്നാണ് പൊലീസ് അനുമാനം.കുത്താനുപയോഗിച്ചത് കത്തിയോ ഉളിയോ എന്നകാര്യത്തിൽ പോസ്റ്റുമോർട്ടം കഴിഞ്ഞാലെ വ്യക്തമാവു എന്നാണ്് പൊലീസ് നിലപാട്.വടാട്ടുപാറ സ്വദേശിയായ രാജേഷ് 18 വർഷത്തിലേറെയായി ചിത്തിരപുരത്ത് വിവിധ ഭാഗങ്ങളിലായി വാടകയ്ക്ക്താമസിക്കുകയാണ്. അരുൺ നേര്യമംഗലം നീണ്ടപാറയിൽ മാതാവിനും സഹോദരിക്കുമൊപ്പമാണ് താമസിച്ചു വന്നിരുന്നത്. രാജേഷിന്റെ പിതാവ് അബുജാക്ഷന്റെ രണ്ടാം വിവാഹ ബന്ധത്തിലെ മകനാണ് അരുൺ.
അവിവിഹാഹിതനാണ് .ആശാരിപ്പണിക്കാരനായ ഇയാൾ രാജേഷിനോട് പ്രത്യക്ഷത്തിൽ സഹോദരബന്ധമാണ് പുലർത്തിയിരുന്നതെന്നും ഇയാൾ രാജേഷിന്റെ മകളെ കൊലപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഞെട്ടിച്ചിരിക്കുകയാണെന്നുമാണ് നാട്ടുകാരുടെ പ്രതികരണം.
മറുനാടന് മലയാളി ലേഖകന്.