- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രേഷ്മ ഷെട്ടി; അമേരിക്കയിലും ഇംഗ്ലണ്ടിലും തിളങ്ങുന്ന ഇന്ത്യൻ നടനവിസ്മയം
ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകളായി പിറന്ന് ബ്രിട്ടനിലെയും അമേരിക്കയിലെയും ചലച്ചിത്രരംഗത്തും ടെലിവിഷൻ രംഗത്തും ശോഭിച്ച അഭിനേത്രിയാണ് രേഷ്മ ഷെട്ടി. യുഎസ്എ നെറ്റ് വർക്കിൽ പ്രക്ഷേപണം ചെയ്ത റോയൽ പെയിൻസ് എന്ന സീരീസിലെ അഭിനയത്തിലൂടെയാണ് രേഷ്മ ശ്രദ്ധേയയായത്. 1977 നവംബർ രണ്ടിന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് രേഷ്മ ജനിച്ചത്. ഇവർക്ക് ബ
ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകളായി പിറന്ന് ബ്രിട്ടനിലെയും അമേരിക്കയിലെയും ചലച്ചിത്രരംഗത്തും ടെലിവിഷൻ രംഗത്തും ശോഭിച്ച അഭിനേത്രിയാണ് രേഷ്മ ഷെട്ടി. യുഎസ്എ നെറ്റ് വർക്കിൽ പ്രക്ഷേപണം ചെയ്ത റോയൽ പെയിൻസ് എന്ന സീരീസിലെ അഭിനയത്തിലൂടെയാണ് രേഷ്മ ശ്രദ്ധേയയായത്.
1977 നവംബർ രണ്ടിന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് രേഷ്മ ജനിച്ചത്. ഇവർക്ക് ബ്രിട്ടനിലെയും അമേരിക്കയിലെയും പൗരത്വമുണ്ട്. ജെയിംസ് മാഡിസൻ യൂണിവേഴ്‌സിറ്റിയിൽ അവർ പ്രീമെഡിസിൻ പഠിച്ചു. ഇതിന് പുറമെ ഒപേര പെർഫോമൻസിൽ ബിഎയും നേടിയിരുന്നു. യുണിവേഴ്‌സിറ്റി ഓഫ് കെന്റസ്‌കിയിൽ നിന്നും രേഷ്മ മാസ്റ്റർ ഓഫ് മ്യൂസിക്ക് നേടിയിരുന്നു. തുടർന്നാണ് അവർ സിൻസിനാതി കൺസർവേറ്ററി ഓഫ് മ്യൂസിക്കിൽ ചേർന്ന് പഠിക്കാൻ തീരുമാനിച്ചത്. അവിടെ നിന്നും രേഷ്മ 2005ൽ ഒപേരയിൽ ഡിപ്ലോമ നേടുകയുമുണ്ടായി.
ബോംബെ ഡ്രീംസ് എന്ന ടൂറിങ് കമ്പനിയിൽ ഫീമെയിൽ ലീഡായി പ്രവർത്തിച്ചു കൊണ്ടായിരുന്നു രേഷ്മ കരിയറിന് തുടക്കമിട്ടത്. ഇതിന് പുറമെ അവർ ഓഫ് ബ്രോഡ് വേ പ്ലേ ആയ റാഫ്ത റാഫ്തയിലും അഭിനയിച്ചു. 2007ലെ ചിത്രമായ സ്റ്റീമിൽ അഭിനയിച്ചു കൊണ്ടാണ് രേഷ്മ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. കൈലെ ഷിക്ക്‌നെറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. റൂബി ഡീ, അലി ഷീദി, കാറ്റെ സീഗെൽ തുടങ്ങിയവരും ഇതിൽ വേഷമിട്ടിരുന്നു. ഈ ഇംഗ്ലീഷ് ചിത്രത്തിൽ നിയാലയെന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. തുടർന്ന് അതേ വർഷം 30 റോക്ക് എന്ന അമേരിക്കൻ സറ്ററിക്കൽ ടെലിവിഷൻ സീരീസിന്റെ സീക്രട്ട്‌സ് ആൻഡ് ലൈസ് എന്ന എപ്പിസോഡിലും അവർ ഭാഗഭാക്കായിരുന്നു. 2009 മുതൽ റോയൽ പെയിൻസ് എന്ന പരമ്പരയിൽ രേഷ്മ അഭിനയിച്ച് വരുന്നുണ്ട്. അത് ഇപ്പോഴും തുടരുന്നു.
2010ലെ ഹേറ്റഡ് എന്ന അമേരിക്കൻ ചിത്രത്തിൽ എന്ന കഥാപാത്രത്തിനാണ് രേഷ്മ ജീവനേകിയത്. ഇതിൽ അരിയാന്ന എന്ന കഥാപാത്രമായിരുന്നു അവർക്ക് ലഭിച്ചത്. തുടർന്ന് 2011ൽ ഫാഷൻ ടെലിവിഷൻ, ദി വെൻഡി വില്യംസ് ഷോ എന്നീ ടെലിവിഷൻ പരിപാടികളിലാണ് രേഷ്മ തിളങ്ങിയത്. അതേ വർഷം ഡെലിവറിങ് ദി ഗുഡ്‌സ് എന്ന ചിത്രത്തിൽ സാറാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും രേഷ്മ കൈയടി നേടിയിരുന്നു. 2012ലെ അലിജിയൻസ് എന്ന പടത്തിൽ ലീലയിലൂടെയും അവർ പ്രേക്ഷകമനസ്സിലിടം നേടി. അതേ വർഷമുണ്ടായ സിഎസ്‌ഐ മിയാമി ടിവി പരമ്പരയുംട സീസൺ 10ന്റെ 15ാമത് എപ്പിസോഡിലും രേഷ്മയുടെ സാന്നിധ്യമുണ്ടായിരുന്നു. ന്യൂയോർക്ക് സിറ്റിയിലാണ് രേഷ്മ താമസിക്കുന്നത്. ബോംബെ ഡ്രീംസിൽ തന്റെ സഹതാരമായിരുന്ന ദീപ് കറ്റ്‌ഡേറിനെയാണ് രേഷ്മ വിവാഹം കഴിച്ചത്.