- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായ ഒന്ന് ...; 2 മിനിറ്റ് സൈലൻസ്; ലാലിനൊപ്പം ആന്റണി പെരുമ്പാവൂരിന്റേയും കട്ടൗട്ട്; ര്ശ്മി നായരുടെ കളിയാക്കൽ പോസ്റ്റ് ഇങ്ങനെ
സൂപ്പർതാരം മോഹൻലാലും സംവിധായകൻ ലാൽ ജോസും ആദ്യമായി ഒന്നിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം. മോഹൻലാലിന്റെ ബിനാമിയാണ് ആന്റണി പെരുമ്പാവൂർ എന്ന ആരോപണവും സജീവമാണ്. ലാലിന്റെ ഡ്രൈവറായി എത്തി സിനിമാ നിർമ്മാതാവായ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. കേരളത്തിലുടനീളമുള്ള തീയറ്ററുകളിൽ സൂപ്പർ താരത്തിന്റെ വമ്പൻ കട്ടൗട്ടുകൾ വച്ചും അതിൽ പാലഭിഷേകം നടത്തിയുമൊക്കെയാണ് ആരാധകർ വെളിപാടിന്റെ പുസ്തകം റിലീസ് ആഘോഷിച്ചത്. മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി തൃശൂർ ജില്ലയിൽ വച്ച കട്ടൗട്ടിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മോഹൻലാലിന് പുറമെ അദ്ദേഹത്തിന്റെ ഡ്രൈവറും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ കട്ടൗട്ടും ആരാധകർ സ്ഥാപിച്ചിരുന്നു. തൃശൂർ ജില്ലാ കമ്മറ്റി സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടിൽ രാജാവിന്റെ സ്വന്തം തേരാളി എന്നാണ് ആന്റണി പെരുമ്പാവൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ കട്ടൗട്ടിനെതിരെ രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്. അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ ഒന്ന് ഇത് ആദ്യമായാണ
സൂപ്പർതാരം മോഹൻലാലും സംവിധായകൻ ലാൽ ജോസും ആദ്യമായി ഒന്നിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം. മോഹൻലാലിന്റെ ബിനാമിയാണ് ആന്റണി പെരുമ്പാവൂർ എന്ന ആരോപണവും സജീവമാണ്. ലാലിന്റെ ഡ്രൈവറായി എത്തി സിനിമാ നിർമ്മാതാവായ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ.
കേരളത്തിലുടനീളമുള്ള തീയറ്ററുകളിൽ സൂപ്പർ താരത്തിന്റെ വമ്പൻ കട്ടൗട്ടുകൾ വച്ചും അതിൽ പാലഭിഷേകം നടത്തിയുമൊക്കെയാണ് ആരാധകർ വെളിപാടിന്റെ പുസ്തകം റിലീസ് ആഘോഷിച്ചത്. മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി തൃശൂർ ജില്ലയിൽ വച്ച കട്ടൗട്ടിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മോഹൻലാലിന് പുറമെ അദ്ദേഹത്തിന്റെ ഡ്രൈവറും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ കട്ടൗട്ടും ആരാധകർ സ്ഥാപിച്ചിരുന്നു. തൃശൂർ ജില്ലാ കമ്മറ്റി സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടിൽ രാജാവിന്റെ സ്വന്തം തേരാളി എന്നാണ് ആന്റണി പെരുമ്പാവൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
എന്നാൽ സോഷ്യൽ മീഡിയയിൽ ഈ കട്ടൗട്ടിനെതിരെ രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്. അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ ഒന്ന് ഇത് ആദ്യമായാണെന്ന് മുൻ മോഡൽ രശ്മി ആർ നായർ പരിഹാസരൂപേണ ഫേസ്‌ബുക്കിൽ കുറിച്ചു.